ജെനീലിയോടു ബന്ധം പിരിയാം തമാശക്ക് പറഞ്ഞതാണ് എന്നാൽ പണികിട്ടി, റിതേഷ് 

ബോളിവുഡിലെ ജനപ്രിയ താര ദമ്പതികൾ ആണ് ജെനീലിയ ഡിസൂസയും, റിതേഷ് ദേശമുഖും, ഇപ്പോൾ തങ്ങളുടെ പ്രണയകാലം വെളിപ്പെടുത്തുകയാണ് ഇരുവരും. താൻ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ തമാശക്ക് ജനീലിയക്ക് നമ്മൾക്ക് പിരിയാം എന്ന് മെസ്സേജ് അയച്ചിരുന്നു, തമാശ പക്ഷെ കാര്യമായി മാറി, ശരിക്കും പണികിട്ടി എന്ന് തന്നെ പറയാം റിതേഷ് പറയുന്നു. ഞാൻ അയച്ച മെസ്സേജ് അവൾ കാര്യമായി തന്നെ എടുത്തു,

ഇങ്ങനെ ഒരു തമാശ ഒരിക്കലും ചെയ്യാത്ത രീതിയിലാണ് ജനീലിയ പണി തന്നത്. അതിപ്പോൾ പറയാൻ കഴിയില്ല എന്നും നടൻ ചിരിച്ചു കൊണ്ട് പറയുന്നു, തുജേ മേരി കസം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നത്, ഒരു മന്ത്രിയുടെ മകൻ ആയതുകൊണ്ട് റിതേഷ്‌ ഒരു കുരുത്തം കെട്ടവൻ എന്ന രീതിയിലായിരുന്നു താൻ കണ്ടത് ജനീലിയ പറയുന്നു

അദ്ദേഹത്തെ കുറിച്ച് അങ്ങേനെ  ആയിരുന്നു  വാർത്തകൾ വന്നുകൊണ്ടിരുന്നത്. പിന്നീടാണ് ഈ ധാരണകൾ തെറ്റാണെന്നു തനിക്ക് മനസിലായി എന്നും ജെനീലിയ പറയുന്നു. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്. ആദ്യ സിനിമയിൽ തന്നെ പ്രണയിക്കുകയും പിന്നീട് ആ പ്രണയം പത്തുവർഷം കൊണ്ട് നടന്നതിന് ശേഷമാണ് വിവാഹം കഴിച്ചതും.