എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്! കേരളത്തിൽ വരാൻ പേടി കാരണം പറഞ്ഞു ഐശ്വര്യ 

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് വരാൻ ഭയമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്‌കർ, ഇപ്പോൾ എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ തീ കൊളുത്തി കൊല്ലുന്നു, സ്ത്രീധന പീഡനം…

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് വരാൻ ഭയമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്‌കർ, ഇപ്പോൾ എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ തീ കൊളുത്തി കൊല്ലുന്നു, സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നു, പ്രണയം നിഷേധിച്ചാൽ ഉടൻ വെട്ടിക്കൊല്ലുക ഈ സംഭവങ്ങൾ അരങ്ങേറുന്ന കേരളത്തിൽ ഒരു നീതിയും ഉണ്ടാകുന്നില്ല എന്ന് നടി ഐശ്വര്യ പറയുന്നു.

ആളുകൾ വോട്ടു ചെയ്യ്തു വിടുന്ന കേരളസർക്കാർ ഈ കാര്യത്തിൽ വേണ്ടത്ര ബോധവാന്മാർ ആകുന്നില്ല കടുത്ത ഭാഷയിൽ താരം പറയുന്നു. എന്നാൽ സ്ത്രീകൾക്ക് സുരക്ഷാ ഉള്ള നാടാണ് തമിഴ് നാട്, ഇവിടുത്ത കുട്ടികളെ അവിടെ നിർത്തൂ അപ്പോൾ അറിയാം ഈ വത്യാസം, അവിടെ കുട്ടികളെ നല്ല രീതിയിൽ വളർത്താൻ കഴിയും

താരം ഈ കാര്യം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് വെളിപ്പെടുത്തിയത്. നിങ്ങളോടു ഒരു കാര്യം പങ്കുവെക്കുവാനെന്നുപറഞ്ഞുകൊണ്ടാണ് താരം ഈ വീഡിയോ തുടങ്ങിയത്. താൻ ജനിച്ച വളർന്ന സ്ഥലമാണ് കേരളം. ഞാൻ ഇപ്പോൾ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തു വന്നപ്പോളാണ് കേരളത്തിൽ നടന്ന കുറെ കഥകൾ ഞാൻ കേട്ടത്, ശരിക്കും ഞെട്ടിപ്പോയി, എന്താണ് കേരളത്തിൽ നടക്കുന്നത്,ഇപ്പോൾ ജനിച്ച വളർന്ന എന്റെ നാടായ കേരളത്തിൽ വരാൻ എനിക്ക് ഭയമാണ് ഐശ്വര്യ പറഞ്ഞു.