ഋതുമന്ത്രയുടെ ഹിമാചല്‍ യാത്ര ആര്‍ക്കൊപ്പമെന്നോ..? വീഡിയോ പകര്‍ത്തിയ ആള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!

മോഡലിംഗ് രംഗത്ത് തിളങ്ങിയ ഋതുമന്ത്രയെ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയുടെ അവസാന നാളുകള്‍ വരെ പിടിച്ച് നിന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.. ഇപ്പോഴിതാ യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ഋതുമന്ത്രയുടെ ഹിമാചല്‍…

മോഡലിംഗ് രംഗത്ത് തിളങ്ങിയ ഋതുമന്ത്രയെ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയുടെ അവസാന നാളുകള്‍ വരെ പിടിച്ച് നിന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.. ഇപ്പോഴിതാ യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ഋതുമന്ത്രയുടെ ഹിമാചല്‍ ട്രിപ്പിന്റെ വിശേഷമാണ് താരം പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ വീഡിയോ എടുത്ത് നല്‍കിയ ആളെ അറിഞ്ഞാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്.. അമ്മയാണ് ഈ വീഡിയോ ഋതുവിന് എടുത്ത് നല്‍കിയിരിക്കുന്നത്.. ഹിമാചലിലെ ജോഗിനി വെള്ളച്ചാട്ടത്തിന് അരികെ നിന്ന് അവിടുത്തെ ഭംഗി ആസ്വദിക്കുന്ന ഋതുവിന്റെ വീഡിയോ വളരെ മനോഹരമായി അമ്മ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു..

ഹിമാചല്‍ എന്നും ഒരു നല്ല സ്വപ്‌നം പോലെയാണ് എന്ന് കുറിച്ചാണ് ഋതു അമ്മയാണ് ഈ വീഡിയോ എടുത്ത് നല്‍കിയത് എന്ന് തന്റെ ആരാധകരെ അറിയിക്കുന്നത്.. അമ്മയുടെ വീഡിയോഗ്രഫി സ്‌കില്‍ അപാരം തന്നെ എന്നാണ് ആരാധകര്‍ കമന്റായി കുറിയ്്ക്കുന്നത്. അമ്മ നന്നായി അവിടുത്തെ പ്രകൃതി ഭംഗി ക്യാമറയില്‍ പകര്‍ത്തി എന്നും പറഞ്ഞ് ഋതുവിന്റെ അമ്മയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.. അച്ഛനില്ലാത്ത തനിക്ക് എന്നും അച്ഛനായും അമ്മയായും

കൂട്ടുകാരിയായും എല്ലാം നിന്നത് അമ്മ തന്നെയാണ് എന്ന് ഋതു പറഞ്ഞിട്ടുണ്ട്.. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് മോഡലിംഗില്‍ ആണ് താല്‍പര്യം എന്ന് അറിഞ്ഞതോടെ തന്റെ സ്പ്‌നങ്ങള്‍ക്ക് കൂട്ടായി നിന്ന് എല്ലാ പിന്തുണയും നല്‍കിയത് അമ്മയാണെന്നും ഋതു മന്ത്ര പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)