സുദേവ് നായർക്കൊപ്പമുള്ള ചിത്രവുമായി റിതു, ജിയാ ഇറാനി പുറത്തായോ എന്ന് ആരാധകരും!

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി കുറച്ച് നാളുകൾക്ക് മുൻപ് തുറന്ന് പറഞ്ഞിരുന്നു. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ…

ബിഗ് ബോസ് മത്സരാർത്ഥിയായ റിതു മന്ത്രയും താനും തമ്മിൽ പ്രണയം ആണെന്ന് ജിയാ ഇറാനി എന്ന ഒരു വ്യക്തി കുറച്ച് നാളുകൾക്ക് മുൻപ് തുറന്ന് പറഞ്ഞിരുന്നു. റിതുവുമായി ഉള്ള തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ജിയാ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ റിതു ബിഗ് ബോസ്സിൽ വെച്ച് ഒരിക്കൽ പോലും ജിയാ ഇറാനിയെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ തുറന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പുറത്തുള്ള പ്രേക്ഷകർ പൂർണ്ണമായും വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ ജിയാ ഇറാനി ഋതുവും ഒത്തുള്ള നിരവധി ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിടുന്നത്. ഋതുവും ജിയാ ഇറാനിയും വളരെ അടുത്ത് ഇടപെഴകുന്ന ചിത്രങ്ങൾ ആണ് ഒക്കെയും. ബിഗ് ബോസ്സിൽ വെച്ച് മോഹൻലാലിന് മുൻപിൽ തനിക് ഒരു പ്രണയം ഉണ്ടെന്ന് ഋതുവും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് പകുതി വഴിക്ക് വെച്ച് ഷൂട്ടിങ് നിർത്തുകയും മത്സരാർത്ഥികൾ എല്ലാം തിരിച്ച് വീട്ടിലേക്ക് വരുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു. എന്നാൽ തിരിച്ച് എത്തിയ റിതു ജിയാ ഇറാനിയെ ബ്ലോക്ക് ചെയ്യുകയിരുന്നു. അത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റിതു പങ്കുവെച്ച ഒരു ചിത്രം ആണ് വലിയ രീതിയിൽ ഉള്ള ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ സുദേവ് നായർക്കൊപ്പമുള്ള ചിത്രം ആണ് റിതു ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് ലഭിച്ചത്. ഋതുവും സുദേവും തമ്മിൽ പ്രണയത്തിൽ ആണോ, നല്ല ജോഡികൾ, എന്നാണ് വിവാഹം തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും സിനിമയുടെ ഭാഗമാണോ അതോ ഫോട്ടോഷൂട്ടിന്റെ ഭാഗമാണോ ഈ ചിത്രം എന്നും ഇത് വരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ആരാധകരുടെ സംശയങ്ങൾക്ക് എല്ലാം വ്യക്തമായ മറുപടി നൽകുന്ന റിതു എന്നാൽ ജിയാ ഇറാനിയുടെ കാര്യത്തിൽ ഇത് വരെ ഒരു വ്യക്തത നൽകിയിട്ടില്ല.  ജിയയെ പറ്റി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും വ്യക്തമായ ഒരു മറുപടിയും ഋതുവിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഉണ്ടായിട്ടില്ല.