മമ്മൂക്കയ്ക്ക് നന്ദി!! വാക്ക് പാലിച്ച് 2 വെങ്കല മെഡലുകള്‍ നേടി ഋതു മന്ത്ര

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനപ്രിയ താരമായയാളാണ് ഋതു മന്ത്ര. മോഡലായിട്ടും പരസ്യ ചിത്രങ്ങളിലൂടെയുമാണ് ഋതു ശ്രദ്ധേയയായത്. ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു. 2018ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയാണ് ഋതു. സിനിമാലോകത്തും…

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനപ്രിയ താരമായയാളാണ് ഋതു മന്ത്ര. മോഡലായിട്ടും പരസ്യ ചിത്രങ്ങളിലൂടെയുമാണ് ഋതു ശ്രദ്ധേയയായത്. ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു. 2018ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയാണ് ഋതു. സിനിമാലോകത്തും ഋതു അഭിനയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ജാവ, കിങ്ങ് ലയര്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു സന്തോഷമാണ് ഋതു പങ്കിടുന്നത്. മമ്മൂട്ടിയ്ക്ക് നല്‍കിയ വാക്ക് പാലിച്ചു എന്നാണ് ഋതു പങ്കുവയ്ക്കുന്നത്. ലാത്വിയയില്‍ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി രണ്ടു വെങ്കല മെഡലുകള്‍ നേടിയിരിക്കുകയാണ് ഋതു മന്ത്ര.

നിങ്ങള്‍ക്കായി വലിയൊരു ലക്ഷ്യം സജ്ജീകരിക്കുക. ലാത്വിയയില്‍ നടന്ന 2023 ലെ ജുജിറ്റ്‌സു ലോക ചാമ്പ്യന്‍ഷിപ്പില്‍, ക്ലോസ് കോണ്ടാക്റ്റിലും സെല്‍ഫ് ഡിഫെന്‍സിലുമായി 2 വെങ്കല മെഡലുകള്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രോത്സാഹനത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് നന്ദി,’ എന്നു പറഞ്ഞാണ് ഋതു ചിത്രം പങ്കുവച്ചത്.

ലാത്വിയയിലേക്ക് പുറപ്പെടും മുന്‍പും മമ്മൂട്ടിയുടെ സ്‌പോണ്‍സര്‍ഷിപ്പിന് ഋതു നന്ദി പറഞ്ഞിരുന്നു. ‘വെല്ലുവിളികള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എന്നാല്‍ ഈ പോരാട്ടം ഇത്തവണ വ്യത്യസ്തമാണ്. ലോക ജുജിറ്റ്‌സു ചാമ്ബ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീം ലാത്വിയയിലേക്ക് പുറപ്പെടുന്നു. ഒരുപാട് നന്ദി മമ്മൂക്ക, മഹത്തായ പിന്തുണക്കും പ്രോത്സാഹനത്തിനും, നിങ്ങളുടെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഇത് വളരെ വെല്ലുവിളി നിറഞ്ഞതാകുമായിരുന്നു. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് ദേശീയ പതാകയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഋതു മന്ത്ര കുറിച്ചിരുന്നത്.

മാസങ്ങള്‍ക്കു മുന്‍പ് ഇസ്രായേല്‍ അയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും ഋതു മന്ത്ര നേടിയിരുന്നു. ഇസ്രായേല്‍ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.