സ്ത്രീകൾ മാത്രം നേരിടുന്ന ഒരു പ്രശ്നം അല്ല അത്

സുന്ദരി എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് റിയ ജോർജ്. ഫ്‌ലൈറ്റ് അറ്റൻഡർ ആയ റിയ ആ ജോലി വേണ്ടെന്നു വെച്ചിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. അദ്ധ്യാപിക കൂടിയായ താരം ഏവിയേഷൻ ഇൻസ്റ്റിട്യൂട്ടുകളിൽ ക്‌ളാസ് എടുക്കുന്നുണ്ട്. അഭിനയത്തിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാൻ റിയയ്ക്ക് കഴിഞ്ഞു. അത് കൊണ്ട് തന്നെ റിയ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പെട്ടന്നു പ്രിയങ്കരിയായി മാറി. എന്നാൽ ഇപ്പോൾ അഭിനയ മേഘലയിൽ ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ് റിയ. ഇത്തരം രീതികൾ ഒക്കെ എല്ലാം തൊഴിൽ മേഖലയിലും ഉണ്ടെന്നാണ് റിയ പറയുന്നത്.

ഫ്‌ലൈറ്റ് അറ്റൻഡർ ആയിട്ടാണ് ജോലി ചെയ്യുന്നത് എന്ന് പറയുമ്പോൾ ചോദിക്കുന്നത് അപ്പോൾ ക്യാപ്റ്റൻമാർക് ഒപ്പം കിടക്കാറുണ്ടോ എന്ന് ആണ്. ഏതു മേഖലയിലും ഇത് പോലെയുള്ള ചോദ്യങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. മീഡിയയുമായി അടുത്ത് നിൽക്കുന്ന ഇൻഡസ്ട്രി സിനിമ ആയത് കൊണ്ടാണ് സിനിമയിലെ മാത്രം കാര്യങ്ങൾ വളരെ പെട്ടന്ന് എല്ലാവരും അറിയുന്നത്. ഞാൻ ഉത്തരേന്ത്യയിൽ നിന്ന് വന്നതാണ് എന്ന് കേൾക്കുമ്പോൾ തന്നെ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയാൻ പലർക്കും അതൊരു അവസരമാണ് എന്ന് എനിക്ക് തോന്നാറുണ്ട്. എന്നാൽ ഞാൻ എനിക്ക് മുൻപിൽ തന്നെ ഒരു വര തീർത്തിട്ടുണ്ട്.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇര ആകാറുണ്ട്. അഡ്ജസ്റ് ചെയ്യാൻ പറഞ്ഞു പറ്റില്ല എന്ന് പറയുമ്പോൾ സിനിമയുടെ സെറ്റിൽ വെച്ച് മറ്റുള്ളവർ കേൾക്കെ എന്നെ വഴക്ക് പറയുകയും ചീത്ത വിളിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എന്റെ ഡയലോഗുകളും സീനുകളും എല്ലാം വെട്ടി കുറച്ചിട്ടുണ്ട്. എന്നാൽ അതൊന്നും എനിക്ക് കാര്യമായി തോന്നിയിട്ടില്ല. എന്നാൽ ഇത് എന്റെ നാലാമത്തെ പരമ്പര ആണ്. ഇവിടെ വന്നു ഇത് വരെ എനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല എന്നാണ് റിയ പറയുന്നത്.