ഞാൻ പെട്ടന്ന് എന്റെ ഡാൻസ് നിർത്തി അമ്പരന്നിരുന്നു, അനുഷ്‌ക്ക ഷെട്ടി

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരമാണ് അനുഷ്‌ക്ക ഷെട്ടി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാ ഹിറ്റ് ആയതോടെ താരത്തിന്റെ താര മൂല്യവും ഉയർന്നിരുന്നു. നായകന്മാർ ഇല്ലാത്ത ചിത്രംമ്…

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരമാണ് അനുഷ്‌ക്ക ഷെട്ടി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാ ഹിറ്റ് ആയതോടെ താരത്തിന്റെ താര മൂല്യവും ഉയർന്നിരുന്നു. നായകന്മാർ ഇല്ലാത്ത ചിത്രംമ് പോലും അനുഷ്‌ക്കയ്ക്ക് വിജയിപ്പിക്കാൻ കഴിയും എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. അരുന്ധതിയെല്ലാം അതിനു ഉദാഹരണം ആണ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഇതിനോടകം തന്റെ കഴിവ് തെളിയിക്കാനും താരത്തിന്കഴിഞ്ഞു . അത് കൊണ്ട് തന്നെ ഇന്ന് വലിയ താരമൂല്യം ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അനുഷ്‌ക്ക.

ഇപ്പോഴിതാ വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉള്ള തന്റെ അനുഭവം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക്ക. അനുഷ്‌ക്ക പറഞ്ഞ ഈ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വേട്ടൈക്കാരനിൽ അഭിനയിക്കുമ്പോൾ എനിക്ക് ആ സമയത്ത് വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ലായിരുന്നു. വിജയ് നല്ല ഡാൻസർ ആണെന്ന് എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ നൃത്തം ഞാൻ ഒരുപാട് കണ്ടിട്ടും ഉണ്ട് സിനിമകളിൽ.

Anushka Sheetty5

ചിത്രത്തിലെ യേ ഊച്ചി മണ്ടേലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രാക്ടീസ് നടന്നു കൊണ്ടിരിക്കുകയാണ്. ഞാൻ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ഒക്കെ അദ്ദേഹം മാറി ഇരിക്കുകയാണ്. ആ സമയത്ത് അദ്ദേഹം വെറുതെ സ്റ്റെപ്പുകൾ മാത്രം നോക്കിയതേ ഉള്ളു. എന്നാൽ ഷൂട്ട് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഡാൻസും അതിന്റെ എനർജിയും കണ്ടു ഞാൻ അമ്പരന്നു. എനിക്ക് ഡാൻസ് ചെയ്യാൻ കഴിയാതെ ഞാൻ ഡാൻസ് സ്റ്റോപ്പ് ചെയ്തു. ഇത്രയും എനർജി ഇദ്ദേഹത്തിന് നൃത്തം ചെയ്യുമ്പോൾ എവിടെ നിന്നു വരുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു എന്നും എന്ത് മനോഹരമായാണ് അദ്ദേഹം നൃത്തം ചെയ്തത് എന്നുമാണ് അനുഷ്‌ക പറയുന്നത്.