എല്ലാവരെയും ഞെട്ടിച്ച ആ വർക്കിന് പിന്നിൽ ഇവരാണ്, ‘ഭീകരൻമാരായ ആർട്ടിസ്റ്റുകളെ’ പരിചയപ്പെടുത്തി അജയൻ ചാലിശേരി

ലോകമെങ്ങും പ്രശംസ നേടിക്കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 200 കോടി ക്ലബിൽ അടക്കം ഇടം നേടിയിരുന്നു. ജാനേ മൻ എന്ന സിനിമയക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധാനത്തിന് വലിയ കയ്യടിയാണ് തീയറ്ററുകളിൽ…

ലോകമെങ്ങും പ്രശംസ നേടിക്കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 200 കോടി ക്ലബിൽ അടക്കം ഇടം നേടിയിരുന്നു. ജാനേ മൻ എന്ന സിനിമയക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധാനത്തിന് വലിയ കയ്യടിയാണ് തീയറ്ററുകളിൽ ഉയർന്നത്. ചിത്രത്തിലെ ​ഗുണ കേവിന്റെ സെറ്റ് അത്രയും പെർഫക്ട് ആയിരുന്നു. കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ​ഗുണ കേവിന്റെ സെറ്റ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റ് നിർമിക്കാൻ ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ അജയൻ ചാലിശ്ശേരി ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്.

‘മഞ്ഞുമ്മൽ ബോയ്സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത്. ‘എന്നാണ് അജയൻ ചാലിശേരി പോസ്റ്റ് ചെയ്തത്.

അജയൻ ചാലിശ്ശേരിയുടെ ആർട്ട് അസോസിയേറ്റുമാർ സജീവൻ എ.എം, സുധീർ കരുൺ എന്നിവരായിരുന്നു. ആർട്ട് അസിസ്റ്റന്റ്സ്, ആർട്ടിസ്റ്റ്, ഡിസൈനർമാർ, വെൽഡർ, പെയിന്റർ, മോൾഡർ, കാർപെന്റർ, പെയിന്റിം​ഗ് സ്പെഷ്യൽ എഫക്റ്റ്, ഇലക്ട്രീഷ്യൻ തുടങ്ങി ​ഗുണ കേവ് സെറ്റ് നിർമാണത്തിൽ പങ്കെടുത്ത എല്ലാവരേയും അജയൻ ചാലിശ്ശേരി പരിചയപ്പെടുത്തുകയും കലാകാരന്മാരോട് നന്ദി അറിയിക്കുകയും ചെയ്തു. പെരുമ്പാവൂരിൽ അഞ്ച് നിലയുള്ള ഒരു ​ഗോഡൗൺ ആണ് അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ​ഗുണാ കേവ് ആക്കി മാറ്റിയത്.