‘അടിപൊളി എന്റര്‍ടെയ്‌നര്‍ ചിത്രം…തിയേറ്ററില്‍ കുട്ടികളുടെ കൂട്ടച്ചിരിയായിരുന്നു…’

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അടിപൊളി എന്റര്‍ടെയ്‌നര്‍ ചിത്രം…തിയേറ്ററില്‍ കുട്ടികളുടെ…

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അടിപൊളി എന്റര്‍ടെയ്‌നര്‍ ചിത്രം…തിയേറ്ററില്‍ കുട്ടികളുടെ കൂട്ടച്ചിരിയായിരുന്നു…’എന്നാണ് റിയാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ബാംഗ്ലൂരില്‍ നിന്ന് സത്യനാഥന്‍ കണ്ടു.
അടിപൊളി എന്റര്‍ടെയ്‌നര്‍ ചിത്രം.
തിയേറ്ററില്‍ കുട്ടികളുടെ കൂട്ടച്ചിരിയായിരുന്നു..
പണ്ട് സി ഐ ഡി മൂസയൊക്കെ കാണാന്‍ പോയാപ്പോളാണ് ഇങ്ങനെ പിള്ളേരൊക്കെ ചിരിച്ച് കാണുന്ന പടം കണ്ടത്.
ദിലീപ് പടം മുഴുവന്‍ കോമഡി കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ നല്ല സപ്പോര്‍ട്ട് സിദ്ധിക്കില്‍ നിന്ന് കിട്ടുന്നുണ്ട്.
സിദ്ധിക്ക് ചെയ്ത തവള വര്‍ക്കിയുടെ മൂന്ന് വീഴ്ചകളും വന്‍ ചിരിയാണ് തിയേറ്ററില്‍ സൃഷ്ടിച്ചത്.
ഡാഡി ഗിരിജയും നല്ല പെര്‍ഫോമന്‍സായിരുന്നു
കോമഡി കണ്ടു ചിരിക്കാന്‍ ആഗ്രഹംക്കുന്നവര്‍ക്ക് റെക്കമന്റ് ചെയ്യുന്നു.
വോയിസ് ഓഫ് സത്യനാഥന്‍

ബാദുഷാ സിനിമാലിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവരുടെ കൂട്ടുകെട്ടിലാണ് ചിത്രം നിര്‍മ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍ – രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു എ ഇ), ഛായാഗ്രഹണം – സ്വരുപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ – മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ -ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -മാറ്റിനി ലൈവ്, സ്റ്റില്‍സ് – ശാലു പേയാട്, ഡിസൈന്‍ – ടെന്‍ പോയിന്റ്.