സഹോദരിയുടെ കൂട്ടുകാരിയുമായി ഒളിച്ചോടി വിവാഹം, നടൻ റിയാസ് ഖാന്റെ ജീവിതം ഇങ്ങനെ!

മലയാള സിനിമയിലെ സുന്ദരന്മാരായ വില്ലന്മാരിൽ ഒരാൾ ആണ് റിയാസ് ഖാൻ. നിരവധി ചിത്രങ്ങളിൽ വില്ലനായി തിളങ്ങിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. തമിഴിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്…

മലയാള സിനിമയിലെ സുന്ദരന്മാരായ വില്ലന്മാരിൽ ഒരാൾ ആണ് റിയാസ് ഖാൻ. നിരവധി ചിത്രങ്ങളിൽ വില്ലനായി തിളങ്ങിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. തമിഴിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിൽ ആണ് താരത്തെ കാത്ത് നിരവധി അവസരങ്ങൾ ഇരുന്നത്. മലയാള ചിത്രം ബാലേട്ടനിലെ വില്ലൻ വേഷത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം തന്നെ വില്ലനായി കടന്ന് വന്ന താരം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും മലയാളത്തിൽ വില്ലൻ വേഷങ്ങളിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ്. മലയാള സിനിമയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ശരീര സൗന്ദര്യം ഉള്ള വില്ലൻ റിയാസ് ഖാൻ ആണെന്ന് തന്നെ പറയാം. ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കാൻ റിയാസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആളുകൾക്ക് അത്ര പരിചയം ഇല്ല. അത് കൊണ്ട് തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് താരം.

ജീവിതത്തിൽ നടന്ന വളരെ രസകരമായ സംഭവം എന്താണെന്ന് ചോദിച്ചാൽ ഞങ്ങളുടെ ഒളിച്ചോട്ടം ആയിരുന്നു. എന്റെ സഹോദരിയുടെ കൂട്ടുകാരി ആയിരുന്നു ഉമ. ഉമയുമായി ഞാൻ പ്രണയത്തിൽ ആയതിൽ ഞങ്ങളുടെ രണ്ടു വീട്ടുകാർക്കും എതിർപ്പ് ആയിരുന്നു. അതോടെ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രാത്രിയോ ആരും കാണാതെയോ അല്ല ഞങ്ങൾ ഒളിച്ചോടുന്നനത്. കടയിൽ കാസറ്റ് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. എന്നാൽ തിരികെ ചെല്ലാതെ ആയപ്പോൾ ആണ് ഞങ്ങൾ ഒളിച്ചോടിയെന്നു വീട്ടുകാർക്ക് മനസ്സിൽ ആകുന്നത്. ജീവിതം തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം ഞങ്ങൾക്ക് രണ്ടു പേർക്കും ജോലി ഒന്നും ഇല്ല എന്നത് തന്നെ ആയിരുന്നു പ്രധാന കാരണം. അങ്ങനെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും എന്ന് തോന്നിയപ്പോൾ ഞാൻ ഒരു കേബിൾ ടിവി തുടങ്ങി. അപ്പോഴും ഒരു പരാതിയും പറയാതെ ആണ് ഉമ എന്റെ കൂടെ ജീവിച്ചത്.

അതിൽ നിന്നും ലഭിച്ച ചെറിയ വരുമാനത്തിൽ ആയിരുന്നു ഞങ്ങൾ രണ്ടു പേരും ജീവിച്ചത്. ജീവിതം ആരംഭിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് കാശിന്റെ വില നന്നായി അറിയാമായിരുന്നു. അത് കൊണ്ട് ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ഞങ്ങൾ രണ്ടു പേരും ജീവിക്കുന്നത് എന്നും റിയാസ് ഖാൻ പറഞ്ഞു.