‘വെള്ളം തിളപ്പിക്കാൻ അറിയല്ല, പക്ഷെ ഷെഫിനെ പാചകത്തെ കുറ്റം പറയുന്ന ടിപ്പിക്കൽ മലയാളി’; കടുപ്പിച്ച് റിയാസ് സലീം

അസമിലെ ​ഗുവാഹത്തിയിൽ നിന്നെത്തി കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിയ ആളാണ് ജാൻമോണി ദാസ്. ഇപ്പോൾ ബി​ഗ് ബോസിലൂടെ മലയാളികൾക്ക് മുഴുവൻ സുപരിചിതയായി ജാൻമോണി മാറി. മലയാളം അറിയുമെങ്കിലും ഒഴുക്കോടെ സംസാരിക്കാൻ…

അസമിലെ ​ഗുവാഹത്തിയിൽ നിന്നെത്തി കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിയ ആളാണ് ജാൻമോണി ദാസ്. ഇപ്പോൾ ബി​ഗ് ബോസിലൂടെ മലയാളികൾക്ക് മുഴുവൻ സുപരിചിതയായി ജാൻമോണി മാറി. മലയാളം അറിയുമെങ്കിലും ഒഴുക്കോടെ സംസാരിക്കാൻ ജാൻമോണിക്ക് പ്രയാസമാണ്. അതിൻറെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസം നേരിടുന്നുണ്ട് ജാൻമോണി ദാസ്. പലരും ഇത് എന്ത് മലയാളം എന്നും മറ്റും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ്ബോസ് സീസൺ നാലിലൂടെ ശ്രദ്ധേയനായ റിയാസ് സലീം. തൻറെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ട പോസ്റ്റിലൂടെയാണ് ജാൻമോണി ദാസിന് റിയാസ് പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സോഷ്യൽ മീഡിയയിൽ ജാൻമോണിയുടെ മലയാളം ഉച്ചാരണത്തെ കളിയാക്കാൻ ചില ആളുകൾക്ക് ധൈര്യമുണ്ട്. എന്നിട്ടും ഇംഗ്ലീഷിൽ രണ്ട് വാക്ക് പ്രയോഗിക്കാൻ അവർ ഇടറുന്നു.. വെള്ളം തിളപ്പിക്കാൻ അറിയല്ല, പക്ഷെ ഷെഫിനെ പാചകത്തെ കുറ്റം പറയും, ടിപ്പിക്കൽ മലയാളി പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണെന്ന് അറിയുക” – റിയാസ് കുറിച്ചു.