‘ആ പയ്യന്‍ ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, എന്റെ കൂട്ടുകാര്‍ വിചാരിച്ചിരിയ്ക്കുന്നത് ഞാന്‍ ഭയങ്കര റിച്ച് ആണെന്നാണ്; ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് റിയാസ്

ഒരുപാട് ഹേറ്റേഴ്സുമായി ബിഗ്ഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. പുറമെ ‘ആഷ് പുഷ്’ സംസാരവും പ്രവൃത്തിയും ആണെങ്കിലും റിയാസ് ജീവിച്ചത് അതില്‍ നിന്നും വിപരീതമായ ജീവിത സാഹചര്യങ്ങളിലാണ്. റിയാസിന്റെ ജീവിത കഥ പലപ്പോഴും പ്രേക്ഷകരെ കരയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടും പൊള്ളിക്കുന്ന ജീവിത കഥ പറയുയാണ് റിയാസ്.

‘എപ്പോഴും എന്റെ കൂട്ടുകാര്‍ വിചാരിയ്ക്കുന്നത് ഞാന്‍ വലിയ റിച്ച് ആണെന്നാണ്, അങ്ങനെ തോന്നാന്‍ പോലും കാരണം ഞാന്‍ ബ്രാന്റഡ് ഡ്രസുകള്‍ ധരിയ്ക്കുന്നതാണ്. അത് ഉമ്മ ജോലി ചെയ്യുന്ന വീട്ടിലെ പയ്യന്‍ ഉപയോഗിച്ച് തരുന്നതാണ്. ആ വീട്ടിലുള്ളവരുടെ സഹായത്തോടെയാണ് ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയത്. അതിലൊന്നും എനിക്ക് നാണക്കേടില്ല. ഞാനിത് തുറന്ന് പറയുന്നത് കൊണ്ട് എന്റെ ഉമ്മയ്ക്ക് വാപ്പയ്ക്കും നാണക്കേട് ഉണ്ടാവാം, പക്ഷെ എനിക്ക് അവരെ ഓര്‍ത്ത് വല്ലാത്ത അഭിമാനമാണ് തോന്നുന്നത്’. എന്നാണ് റിയാസ് പറഞ്ഞത്.

തന്റെ ഉമ്മായ്ക്കും വാപ്പായ്ക്കും ഒരു ചായക്കട ആയിരുന്നെന്നും പക്ഷെ എവിടെ പോയാലും ചെറുപ്പം മുതലേ താന്‍ സ്‌റ്റൈലിലേ സംസാരിക്കു എന്നും താനും ഇത്തയും എല്ലാം അപ്പച്ചിയുടെ വീട് ചൂണ്ടി കാണിച്ച് ഞങ്ങളുടെ വീടാണ് എന്ന് പറയുമായിരുന്നു എന്നും റിയാസ് വ്യക്തമാക്കുന്നു. കൂടെയുള്ളവര്‍ എല്ലാം വലിയ പണക്കാര്‍ ആയത് കൊണ്ട് ഒന്നും ഇല്ലെങ്കിലും എല്ലാം ഉണ്ട് എന്ന് ആള്‍ക്കാരെ കാണിച്ച് നടക്കുമായിരുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ വാപ്പയുടെ ദുശ്ശീലം കാരണം അസുഖം വന്ന് കുറേ കാലം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അതിലൂടെ കുറേ പ്രശ്നങ്ങള്‍ വന്നു. അതോടെ ചായക്കട പോയി, ഉമ്മ വീട്ട് പണിയ്ക്ക് പോയി തുടങ്ങി. പത്ത് വര്‍ഷത്തോളമായി അമ്മ വീട്ട് ജോലിയ്ക്കു പോകുകയാണ്. ഞങ്ങള്‍ക്ക് വീടില്ല. 4000 രൂപ വാടയുള്ള വീട്ടിലാണ് കഴിയുന്നത്. എന്ത് തന്നെ ബുദ്ധിമുട്ട് ഉണ്ടായാലും എന്റെ ഉമ്മ എന്നെ ഒന്നും അറിയിക്കാതെ, എനിക്ക് വേണ്ടത് എല്ലാം നടത്തിതരാന്‍ ശ്രമിക്കും. ഞാന്‍ ഒന്നും ചോദിക്കാറില്ല’ എന്നും റിയാസ് പറഞ്ഞു.

 

Aswathy