എന്റെ ജീവിതത്തിൽ ഞാൻ എടുത്ത തെറ്റായ ഒരു തീരുമാനം ആയിരുന്നു വിവാഹം!

പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രോഹിണി. യശോദ കൃഷ്ണ എന്ന സിനിമയിൽ കൂടി ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് രോഹിണി. അതിനു ശേഷം അങ്ങോട്ട് സിനിമയിൽ സജീവമായ താരം പല…

പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രോഹിണി. യശോദ കൃഷ്ണ എന്ന സിനിമയിൽ കൂടി ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് രോഹിണി. അതിനു ശേഷം അങ്ങോട്ട് സിനിമയിൽ സജീവമായ താരം പല കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയായിരുന്നു. നായികയായും സഹനടിയായുമെല്ലാം താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു. 1996 ൽ ആയിരുന്നു താരം നടൻ രഘുവരനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകനും ഇവർക്കുണ്ട്. എന്നാൽ ഇവരുടെ വിവാഹബന്ധം അധികനാൾ നീണ്ടു നിന്നില്ല. ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. 2006 ൽ രഘുവരൻ ഈ ലോകത്ത് നിന്ന് പോകുകയും ചെയ്തിരുന്നു. ഇപ്പോൾ രഘുവരനുമായുള്ള തന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നുവെന്നു തുറന്നു പറയുകയാണ് രോഹിണി.

എന്റെ ജീവിതത്തിൽ ഞാൻ എടുത്ത തെറ്റായ ഒരു തീരുമാനം ആയിരുന്നു രഘുവുമായുള്ള എന്റെ വിവാഹം. പ്രണയിക്കുന്ന സമയത്ത് തന്നെ രഘുവിന്റെ ബലഹീനതകൾ എനിക്ക് അറിയാമായിരുന്നു. യെങ്കിലും വിവാഹത്തോടെ രഘു മാറും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ വിവാഹം കഴിയ്ച്ചത്. എന്നാൽ എന്റെ ആ പ്രതീക്ഷ തെറ്റായി പോയി. ഞാൻ ആ തീരുമാനത്തിൽ തോറ്റുപോകുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും രഘുവിനെ തിരുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്റെ വാക്കുകൾക്ക് ഒന്നും രഘു വില തന്നിരുന്നില്ല എന്നതാണ് സത്യം. ആരോഗ്യപരമായ പ്രേശ്നങ്ങൾ രഘുവിന് വന്നപ്പോൾ പോലും ഡോക്ടർമാർ പറഞ്ഞിരുന്നു മദ്യപാനം അവസാനിപ്പിക്കാൻ. എന്നാൽ രഘു അതിനും തയാറാകാതെ വീണ്ടും മദ്യപാനം തുടരുകയായിരുന്നു.

സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചതിനു ശേഷമാണ് 2004 ൽ വിവാഹമോചനം നേടിയത്. എന്നാൽ അതിനു ശേഷവും മാറാൻ രഘു തയാറായില്ല. മദ്യപാനം തുടർന്ന് കൊണ്ടിരുന്നു. ഒടുവിൽ 2006 ൽ രഘു മരണത്തിനു കീഴടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോഴും രഘുവിന്റെ സിനിമകൾ വരുമ്പോഴും ആളുകൾ രഘു മികച്ച നടനായിരുന്നുവെന്നു പറയുമ്പോഴുമെല്ലാം എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്.