ചിരിയുടെ പൂരവുമായി ‘രോമാഞ്ചം’ 50 കോടി ക്ലബ്ബിലേക്ക്

നവാഗതനായ ജിത്തു മാധവൻ സൗബിൻ ഷാഹിർ അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി സംവിധാനം ചെയ്ത സിനിമയാണ് ‘രോമാഞ്ചം’ . ചിത്രം 50 കോടി ക്ലബ്ബിലേക്ക് എന്ന് റിപ്പോർട്ട്. ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച് നിലവില്ഡ ‘രോമാഞ്ചം’ കേരള ബോക്സ് ഓഫീസിൽ നിന്ന് 30 കോടിയോളം രൂപ നേടിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുണ്ട്. കൂടാതെ സിനിമയുടെ ആഗോള കളക്ഷൻ കണക്കുകൾ വരും ദിവസങ്ങളിൽ 50 കോടിയിൽ എത്തുമത്രെ.

ഹൊറർ കോമഡി ചിത്രമായ രോമാഞ്ചം മൂന്ന് കോടിയിൽ താഴെ ബഡ്ജറ്റിൽ ഒരുക്കിയ സിനിമയാണ്. ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ് രോമാഞ്ചം . ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. തുടർന്ന് സിനിമയുടെ സ്‌ക്രീനിങ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിയിരുന്നു.

ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, ദീപിക ദാസ്, അസിം ജമാൽ, ആദിത്യ ഭാസ്‌കർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ മറ്റൊരു ഹൈലൈറ്റ് സുഷിൻ ശ്യാംമിന്റെ സംഗീതമായിരുന്നു.ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് സിനിമ നിർമ്മിച്ചത് സനു താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസാണ് നിർവഹിച്ചത്