സുബിയുടെ അറംപറ്റുന്ന വാക്കുകൾ ആയിരുന്നോ അത് റിമി ടോമി 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു നടി സുബി സുരേഷിന്റെ മരണം, താരത്തിന്റെ മരണത്തിൽ ഒരുപാടു സഹതാരങ്ങൾ വിലപിച്ചിരുന്നു, അവർ ഒന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ, അവൾ അവളുടെ…

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു നടി സുബി സുരേഷിന്റെ മരണം, താരത്തിന്റെ മരണത്തിൽ ഒരുപാടു സഹതാരങ്ങൾ വിലപിച്ചിരുന്നു, അവർ ഒന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ, അവൾ അവളുടെ വീട്ടുകാർക്ക് വേണ്ടിയാണ് ജീവിച്ചതെന്നു, അതെ അതൊരു തരത്തിൽ പറഞ്ഞാൽ ഈ 41  വയസുവരെയും താരം ജീവിച്ചത് വീട്ടുകാർക്ക് വേണ്ടിത്തന്നെയാണ്. ഇപ്പോൾ സുബി സുരേഷ് റിമിയുമായുള്ള പ്രോഗ്രാമിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ആ പ്രോഗ്രമിൽ റിമിപറഞ്ഞു , മരിക്കുമ്പോൾ നമ്മളുടെ  ക്യാഷ് വീട്ടുകാർക്ക് കിട്ടുന്ന ഇൻഷുറൻസ് പോളിസി രീതി എനിക്കിഷ്ടമല്ല എന്നാണ് ഉടൻ സുബി അതുകേട്ട് പറഞ്ഞു എന്നാൽ ഞാൻ അങ്ങനെയല്ല ഞാൻ മരിക്കുവാണെങ്കിൽ എന്റെ വീട്ടുകാർ ഒരിക്കലും കഷ്ട്ടപെടരുത് അതുകൊണ്ടു ഞാൻ ഇങ്ങനെയുള്ള ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ട്, ഞാൻ എപ്പോൾ മരിച്ചാലും അതവർക്ക് പ്രയോജനം വരുമല്ലോ എന്ന്, എന്നാൽ റിമി ഉടൻ പറഞ്ഞു വേണ്ട സുബി ഈ അറംപറ്റുന്ന വാക്കുകൾ ഇവിടെ പറയേണ്ട.

അന്ന് സുബി പറഞ്ഞ വാക്കുകൾ ശരിക്കും അറം പറ്റിയിരിക്കുകയാണ്, ശരിക്കും തനിക്കു വേണ്ടി ജീവിക്കാതെ സ്വന്തം വീട്ടുകാർക്ക് വേണ്ടിയല്ലേ സുബി ജീവിച്ചത്,സുബിയുടെ ആഗ്രഹം ആയിരുന്നു തനിക്കും, തന്റെ അമ്മയ്ക്കും ഒരു വീട്, അതുപോലെ സഹോദരന്റെ വിവാഹം അങ്ങനെയല്ലാം തനിക്കൊരു ജീവിതം ഇല്ലാതെ സുബി നടത്തികൊടുത്തു കഴിഞ്ഞു, അത് തന്നെയാണ് ആരാധകർ പറയുന്നതും.അമ്മ ഒറ്റക്ക് ജീവിക്കരുതെന്നു കരുതി ഈ വയസിൽ പോലും ഒരു വിവാഹം കഴിപ്പിച്ചു,അങ്ങനെയല്ലാം കുടുംബത്തിന് ജീവിച്ചു മരിച്ചു എന്ന് തന്നെ പറയാം സുബിയുടെ ജീവിതം