മലൈക്കോട്ടൈ വാലിബനിലെ ആ സുന്ദരി ബെല്ലി ഡാന്‍സര്‍ ദീപാലി വസിഷ്ഠ!!

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകലോകം സ്വീകരിക്കുന്നത്. ചിത്രത്തിലെ പുറത്തുവന്ന പാട്ടും വൈറലായി കഴിഞ്ഞു.

സസ്‌പെന്‍സുകള്‍ ഓരോന്നും നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓരോന്നും പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയിരിക്കുകയാണ് ആരാധകലോകം. മോഹന്‍ലാല്‍, ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സെയ്ത്, എന്നിവരോടൊപ്പം ഒരു യുവനടിയുമാണ് പോസ്റ്ററിലുള്ളത്.

ദീപാലി വസിഷ്ഠയാണ് വാലിബന്റെ പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്ന ഒരേയൊരു നടി. ബെല്ലി ഡാന്‍സറും ഇന്റീയര്‍ ഡിസൈനറുമാണ് ദീപാലി. നേരത്തെ മലൈക്കോട്ടൈ വാലിബന്‍ നായകന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം വൈറലായിരുന്നു. ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ താരം ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. വാലിബനിലെ ദീപാലിയുടെ ഡാന്‍ഡ് നമ്പര്‍ അടങ്ങിയ വിഡിയോ സോങ് ഉടന്‍ പുറത്തുവിട്ടേക്കും. മോഹന്‍ലാല്‍ പാടുന്ന പാട്ടും സിനിമയുടെ പ്രത്യേക ആകര്‍ഷണമാണ്.

മോഹന്‍ലാലിന് പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, മണികണ്ഠന്‍ ആര്‍ ആചാരി, രാജീവ് പിള്ള തുടങ്ങിയവരും ഉണ്ടാകും. വന്‍ ക്യാന്‍വാസിലാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ എത്തുന്ന ചിത്രം ജനുവരി 25നാണ് തിയ്യേറ്ററിലെത്തുന്നത്.