‘സ്ഫടിക’ത്തിൽ അഭിനയിച്ചെങ്കിലും  പിന്നീട് അഭിനയിക്കാൻ  കഴിഞ്ഞില്ല! എനിക്ക് വിശ്വാസം അതിൽ മാത്രമേ ഉള്ളൂ, രൂപേഷ് പീതാംബരൻ 

സ്ഫടികം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കുട്ടികാലം അഭിനയിച്ചു രംഗത്തെ എത്തിയ താരമായിരുന്നു രൂപേഷ് പീതാംബരൻ, എന്നാൽ ആ ഒരു സിനിമ കഴിഞ്ഞതിനു ശേഷം രൂപേഷ് മറ്റൊരു ചിത്രങ്ങളിൽ ഒന്നും തന്നെ സജീവമായിരുന്നില്ല, കാരണം സ്ഫടികം…

സ്ഫടികം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കുട്ടികാലം അഭിനയിച്ചു രംഗത്തെ എത്തിയ താരമായിരുന്നു രൂപേഷ് പീതാംബരൻ, എന്നാൽ ആ ഒരു സിനിമ കഴിഞ്ഞതിനു ശേഷം രൂപേഷ് മറ്റൊരു ചിത്രങ്ങളിൽ ഒന്നും തന്നെ സജീവമായിരുന്നില്ല, കാരണം സ്ഫടികം എന്ന ചിത്രത്തിന് ശേഷം നടൻ ബാംഗ്ലൂരിലെ ഐ ടി പ്രൊഫൊഷ്ണലിൽ ജോലിയുമായി മുൻപോട്ട് പോകുകകയായിരുന്നു.  എന്നാൽ ഒരിടവേളക്ക് ശേഷം തീവ്രം എന്ന ദുൽഖർ ചിത്രം സംവിധാനം ചെയ്യ്തുകൊണ്ടു വീണ്ടും സിനിമ മേഖലയിലേക്ക് കടന്നു വന്നു.

ഇപ്പോൾ താരം  സ്പടികം സിനിമയെ കുറിച്ചു൦ ,തന്റെ വിശ്വാസങ്ങളെ കുറിച്ചും തുറന്നു  പറയുന്നു ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്, സ്പടികം സിനിമ എന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു, ഇന്നും ഞാൻ അതിലെ തോമസ് ചാക്കോ ആണ്, എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം പിന്നീട് തനിക്ക് അഭിനയത്തിൽ സജീവമാകാൻ കഴിഞ്ഞില്ല, അതിന്റെ കാരണം എന്റെ വീട്ടുകാർ തന്നെയാണ്, അവർ സ്ഫടികം എന്ന ചിത്രത്തിന് ശേഷം അഭിനയിക്കാൻ വിട്ടില്ല രൂപേഷ് പറയുന്നു

പിന്നീട് എന്റെ ശ്രെധ എഴുത്തിലും, സംവിധാനത്തിലേക്കും മാറി, എനിക്ക് വിശ്വാസം ഉള്ളത് വിധിയിൽ മാത്രമാണ്, അല്ലാതെ ഒരു കാര്യത്തിലും ഒരു വിശ്വാസവുമില്ല, ചിലപ്പോൾ ചില കാര്യങ്ങൾ നമ്മളുടെ നടക്കാത്തത് മറ്റു ചില നല്ല കാര്യങ്ങൾ നടക്കാൻ ആയിരിക്കും, അതെല്ലാം വിധിയാണ്, സയൻസിൽ ഞാൻ കൂടുതൽ വിശ്വസിക്കുന്നുണ്ട്, എനിക്ക് അഭിനയത്തിനേക്കാൾ കൂടുതൽ സംവിധാനമാണ് ഇഷ്ട്ടം അതുകൊണ്ടാണ് ആ മേഖലയിലേക്ക് തിരിഞ്ഞത് നടൻ പറയുന്നു