ആറ് ഭാഷകളിലായി ഒരു ബ്രഹ്മാണ്ഡ ചിത്രം പങ്കുവെച്ചു രാജമൗലി 

ഇന്ത്യൻ സിനിമയുടെ പിതാവായ എസ് എസ് രാജമൗലി ആറ്  ഭാഷകളിലായി ഒരു ബ്രെഹ്‌മാണ്ഡ ചിത്രം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ് ,മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്, ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ആണ് രജ മൗലി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ വിവരണത്തിൽ തന്നെ ചിത്രത്തിന്റെ വികാരം തനിക്ക് മനസിലായി. ബയോപിക്ക് എടുക്കുക എന്നത് വലിയ പരിശ്രമം ആണ്. ഒപ്പം ഒരു വെല്ലുവിളിയും, എങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ നമ്മളുടെ പയ്യന്മാർ തയ്യാർ ആണ്, വളരെ അഭിമാനത്തോടെ മെയ്ഡ്  ഇൻ ഇന്ത്യ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി സോഷ്യൽ മീഡിയിൽ ഈ വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പ്.

മെയ്ഡ്  ഇൻ ഇന്ത്യ  എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദിലും, ബോംബെയിലും ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അഭിനയിക്കുന്നതെന്നും സൂചനകൾ തരുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ കുറെ ബയോപിക്കുകൾ കണ്ടിട്ട് അതിൽ നിന്നും വത്യസ്തമാണ് ഇത്.