സായ് ചെയ്തത് മണ്ടത്തരമോ? ജാസ്മിൻ പുറത്തെ എല്ലാം മനസിലാക്കി മിറർ ടാസ്കിൽ പറഞ്ഞു

Follow Us :

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ അങ്ങനെ ഒരാൾ കൂടി പുറത്തു പോയിരിക്കുകയാണ്. പക്ഷെ അത് പ്രേക്ഷക വിധി പ്രകാരമല്ല മറിച്ച് പണപ്പെട്ടി ടാസ്കിലൂടെയാണ്. ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെയാണ് പണപ്പെട്ടി ടാസ്ക് നടന്നത്. പണപ്പെട്ടി എടുക്കാൻ സാധ്യതയുള്ളത് സായ് കൃഷ്ണ ആണെന്ന് പറഞ്ഞു അതുപോലെ തന്നെ നടന്നു. ശരിക്കും സായി കൃഷ്ണയ്ക്ക് കുറച്ചുകൂടി വെയിറ്റ് ചെയ്യാമായിരുന്നില്ലേ?  ചാടിക്കയറി ഒരു തീരുമാനം എടുത്തത് പോലെയായി? മിറർ ടാസ്കിൽ ജാസ്മിൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചറിവ് വന്നത്കൊണ്ടാണോ? നോക്കാം 87 ആമത്തെ എപ്പിസോഡ്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഒരു ടാസ്ക് ബിഗ്ഗ്‌ബോസ് നൽകുകയാണ്. നാട്ടുരാജാവ് എന്നായിരുന്നു ടാസ്കിന്റെ പേര്. പേര് പോലെ തന്നെ ഒൻപത് പേരിൽ ഒരാൾ രാജാവാകും മറ്റുള്ളവർ പ്രജകളാകും. സായിയെ യാണ് മജോറിറ്റി നോക്കി രാജവാകാൻ മത്സരാർത്ഥികൾ സെലക്റ്റ് ചെയ്തത്. രണ്ടാമത് സിജോ ആണ്. വളരെ ഫൺ ആയിട്ട് എന്റർടൈനിംഗ് ആയിട്ടാണ് ഏവരും ആ ടാസ്ക് ചെയ്തത്. വഴക്കോ ബഹളങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എപ്പിസോഡിന്റെ കുറെ ഭാഗം ഈ ടാസ്ക് തന്നെയായിരുന്നു തുടർന്നത്. അടുത്തത് പണപ്പെട്ടി ടാസ്ക് ആണ് നടന്നത്. ബിഗ് ബോസ് മലയാളം സീസണുകളിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു സെ​ഗ്മെന്റ് ആണ് മണി ബോക്സ്. ലക്ഷങ്ങൾ വരുന്ന പണപ്പെട്ടികൾ മത്സരാർത്ഥികൾക്ക് മുന്നിൽ വച്ച് പ്രലോഭിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ് ടാസ്ക്. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി പണപ്പെട്ടി എടുത്തു പുറത്തു പോയത്. അത് കഴിഞ്ഞ സീസണിൽ നാദിറ ആയിരുന്നു. ഏഴേ മുക്കാൽ ലക്ഷം രൂപ നേടിയാണ് ഷോയിൽ നിന്നും നാദിറ ക്വിറ്റ് ചെയ്‌തു പോയത്. ഇത്തവണ അത് സായി കൃഷ്ണയും സ്വന്തമാക്കി. എന്നാൽ മത്സരാര്ഥികള്ക്കെല്ലാം സായ് പണപ്പെട്ടി എടുത്തതിൽ ഞെട്ടലാണ് ഉണ്ടായത്.

മോഹൻലാൽ കഥാപാത്രമായ സിഐഡി രാംദാസ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് വിശദീകരിച്ച ശേഷമാണ് പെട്ടി ഹൗസിലെ ലിവിങ് റൂമിൽ വച്ചത്. അഞ്ച് ലക്ഷമായിരുന്നു തുക. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ആദ്യം തന്നെ ഒരു വലിയ തുകയാണ് ബിഗ്ഗ്‌ബോസ് ഇത്തവണ വെച്ചത്.  പിന്നാലെ പണം എടുക്കണമോ വേണ്ടയോ എന്ന തരത്തിൽ ചർച്ചകൾ നടന്നു. ഇനിയും തുക കൂട്ടുമോ എന്നും ചിലർ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ വേറൊന്നും ചിന്തിക്കാതെ സായികൃഷ്ണ പണപ്പെട്ടിയെടുക്കുകയായിരുന്നു. എന്നാൽ സായിയുടെ തീരുമാനത്തിൽ അഭിഷേക്, സിജോ, ജിന്റോ തുടങ്ങിയ മത്സരാർത്ഥികൾ അസ്വസ്ഥനായിരുന്നു. എന്ത് പണിയാണ് നീ കാണിച്ചത് അത് വേണ്ടായിരുന്നു എന്നൊക്കെ അവിടെ പലരും പറയുന്നുണ്ടായിരുന്നു. എല്ലാവരും അടിപൊളിയായി കളിക്കുക. എന്റെ മൈന്റിൽ‌ ഉണ്ടായിരുന്ന കാര്യം തന്നെയാണ് ഞാൻ ചെയ്തത്. ആദ്യമൊക്കെ ഫണ്ണായി പറഞ്ഞ് തുടങ്ങിയ കാര്യമായിരുന്നു. പിന്നെ ഞാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ചും എന്റെ മനസിലുള്ള ​ഗിൽറ്റ് ഫീലിനെ കുറിച്ചും. എന്റെ ജേണിയിൽ ഒരു മനുഷ്യൻ‌ എന്ന രീതിയിൽ‌ ഞാൻ നേടേണ്ടതെല്ലാം നേടി എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സായി കൃഷ്ണ പണപ്പെട്ടിയുമായി ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങിയത്. ഏതായാലും ഫൈനൽ ഫൈവിൽ എത്തില്ലായെന്ന് ഉറപ്പായതുകൊണ്ടും ഒരു ഫെയിമിന് വേണ്ടിയുമൊക്കെ ആയിരിക്കണം  സായി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. ഏതായാലും സായ് പുറത്തുപോയതോടെ ഇനി എട്ട് പേരാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ അവശേഷിക്കുന്നത്.  ഈ എട്ട് പേരെ വെച്ചാണ് ഇനി തുടർന്നുള്ള ദിവസനങ്ങൾ മുന്നോട്ട് പോകുന്നത്. അടുത്തത് മിറാർ ടാസ്ക് ആണ്. കഴിഞ്ഞ ദിവസന്തങ്ങളിൽ നടത്തിയതിന്റെ തുടർച്ചയായണ് മിറർ ടാസ്ക് വീണ്ടും നടന്നത്. കഴിഞ്ഞ ദിവസം ജിന്റോ മിറർ ടാസ്കിൽ സംസാരിച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരാർത്ഥികൾ സ്വയം ആത്മപരിശോധന നടത്തുന്നതായിരുന്നു ടാസ്ക്. ഭയഭകര കോൺഫിഡൻസോടെ ജിന്റോ സംസാരിച്ചതുകൊണ്ട് തന്നെ  സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പോസ്റ്റുകളും അതേക്കുറിച്ച് വന്നിരുന്നു. ഇത്തവണ ജാസ്മിനും ഋഷിയുമായിരുന്നു മിറർ ടാസ്കിൽ പങ്കെടുത്തത്.

ആദ്യം തന്നെ ജാസ്മിന്റെ കാര്യം പറയാം. ജാസ്മിന്റെ സംസാരം കേട്ട് ചില തിരിച്ചറിവുകൾ വന്നതുപോലെ ശരിക്കും തോന്നി. താൻ ഒരുപാട് മാറിയെന്നും പഴയ ചിന്നുവല്ല ഇപ്പോഴെന്നും പഴയ ചിരിയും കുട്ടിക്കളിയുമൊക്കെ പോയി എന്നൊക്കെയാണ് ജാസ്മിൻ പറഞ്ഞു തുടങ്ങിയത്.  തനിക്ക് ഒരുപാട് നെഗറ്റീവ് പുറത്ത് ആയെന്നുള്ള കാര്യം മനസിലാക്കി പറഞ്ഞതുപോലെയായിരുന്നു ജാസ്മിന്റെ സംസാരം. പുറത്തിറങ്ങിയാൽ നേരിടേണ്ടി വരുന്ന പ്രശനങ്ങളെക്കുറിച്ചടക്കം ജാമ്‌സിന് സംസാരിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ജാസ്മിൻ  വളരെ ഇമോഷണലായി സംസാരിക്കുന്നതും കാണാമായിരുന്നു. ഫിനാലെ അടുത്തതോടെ ഒരു സിമ്പതി ക്രിയേറ്റ് ചെയ്യാനുള്ള ജാസ്മിന്റെ ശ്രമമായും ചിലർ അതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഇനി ഋഷിയാണെങ്കിലും നന്നായി തന്നെ സംസാരിച്ചു. നെഗറ്റീവ് സൈഡ് ഓവർകം ചെയ്ത് ഇത്രയും ദിവസം നിന്നുവെന്നും ഒരുപാട് അഡ്ജസ്റ് ചെയ്തു നിന്നുവെന്നൊക്കെ ഋഷി സംസാരിക്കുന്നുണ്ട്. ഓവർത്തിക്കിങ്, ഇമോഷൻസ്, ഫാമിലി ട്രോമ ഇതൊക്കെ തനിക്കുണ്ടെന്ന് മനസിലായത് ബിഗ്ഗ്‌ബോസിലൂടെയാണെന്നാണ് ഋഷി പറഞ്ഞത്. ഇനി അടുത്താഴ്ച വരുന്നത് നോമിനേഷൻ ആണ്. സായി പോയതോടെ ഇനി എട്ട് പേരാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ അവശേഷിക്കുന്നത്. ഇനി ഇതിൽ നിന്നും മൂന്ന് പേരെങ്കിലും ദേവിക്റ്റ് ആയി പോകാനുള്ള ചാൻസ് ആണുള്ളത്.