ഒരു മീശ കാരണം സീന്‍ തന്നെ മാറ്റേണ്ടിവന്നു: കുഞ്ഞിക്കൂനനിലെ വാസു അണ്ണനെ ഓര്‍ത്തെടുത്ത് സായി കുമാര്‍

നടന്‍ സായ്കുമാറിന്റെ എക്കാലത്തെയും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് ദിലീപ് നായകനായ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ ഗരുഡന്‍ വാസു എന്ന കഥാപാത്രം. ചിത്രത്തില്‍ കഥാപാത്രത്തിന്റെ കണ്ണുകളും, തടിയന്‍ മീശയും ഗരുഡന്‍ വാസുവിനെ ലുക്കില്‍തന്നെ വലിയൊരു…

നടന്‍ സായ്കുമാറിന്റെ എക്കാലത്തെയും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് ദിലീപ് നായകനായ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ ഗരുഡന്‍ വാസു എന്ന കഥാപാത്രം. ചിത്രത്തില്‍ കഥാപാത്രത്തിന്റെ കണ്ണുകളും, തടിയന്‍ മീശയും ഗരുഡന്‍ വാസുവിനെ ലുക്കില്‍തന്നെ വലിയൊരു ഭീകരനായി ചിത്രീകരിക്കാന്‍ പ്രയോജനപ്പെട്ടിരുന്നു. ആ കഥാപാത്രത്തിന്റെ സൃഷ്ടിയും, ചിത്രത്തില്‍ വില്ലനെ കൂടുതല്‍ ക്രൂരനാക്കുന്ന വെപ്പുമീശ കാരണം പിന്നീട് ഒരു സീന്‍ തന്നെ മാറ്റി ചിത്രീകരിക്കേണ്ടിവന്നതിനെ കുറിച്ചും പ്രതികരിക്കുകയാണ് സായ്കുമാര്‍.

ഗരുഡന്‍ വാസുവാകാന്‍ ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു.

ആ മീശ വച്ചു കഴിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍ നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ളത് പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചു കൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറ പ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു, സായ്കുമാര്‍ പറയുന്നു.