സീതയാവാനൊരുങ്ങി സായ് പല്ലവി; ബോളിവുഡിൽ വീണ്ടും രാമയണം എത്തുന്നു!!

അടുത്തിടെ രാമായണത്തെ ആസ്പദമാക്കി ഒട്ടനവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ആയിരുന്നു. ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും സീതയായി എത്തുന്നത് കൃതി സനോൻ ആയിരുന്നു.സിനിമ റിലീസിനായി തയ്യാറെടുക്കുകയാണ്. സിനിമ അടുത്തവർഷം പ്രദർശനത്തിനെത്തും.

അതേ സമയം ബോളിവുഡിൽ വീണ്ടും രാമായണം സിനിമ വാർത്തകളിൽ ഇടംപിടിക്കുകയാണ്.നിതീഷ് തിവാരിയുടെ സംവിധാനം ചെയ്യുന്ന രാമയണത്തിൽ ഋത്വിക് റോഷൻ, റൺബീർ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുമെന്നും ദീപിക പദുകോൺ സീതയുടെ വേഷം അവതരിപ്പിക്കും എന്നായിരുന്നു നേരത്തെ വന്നിരുന്ന വാർത്തകൾ.

ഇപ്പോഴിതാ നിതീഷ് തിവാരിയുടെ രാമയണം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത എത്തുകയാണ്.തെന്നിന്ത്യൻ താരം സായ് പല്ലവിയാണ് സീതയുടെ വേഷത്തിലെത്തുക. ഈ ചിത്രത്തിലൂടെ സായ് പല്ലവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും എന്നുമാണ് പുതിയവാർത്ത. നേരത്തേ പ്രഖ്യാപിച്ചതു പോലെ ഈ ചിത്രത്തിൽ രൺബീർ കപൂറും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വെബ് സീരീസായാണ് നിതീഷ് തിവാരി രാമായണം പുറത്തിറക്കുക എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്