സൈജു കുറുപ്പും,രജീഷ  വിജയനും ഒന്നിക്കുന്ന ‘മധുരം മനോഹര’ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു  

സൈജു കുറുപ്പ്, രജീഷ വിജയനും പ്രധാന കഥപാത്രങ്ങൾ ആയി എത്തുന്ന ‘മധുരം മനോഹരം’ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇപ്പോൾ പൂർത്തീകരിച്ചു, സിനിമയിലെ കോസ്റ്റ്യു൦ ഡിസൈനർ ആയ സ്റ്റെഫി സേവ്യർ ആണ് ഈ…

സൈജു കുറുപ്പ്, രജീഷ വിജയനും പ്രധാന കഥപാത്രങ്ങൾ ആയി എത്തുന്ന ‘മധുരം മനോഹരം’ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇപ്പോൾ പൂർത്തീകരിച്ചു, സിനിമയിലെ കോസ്റ്റ്യു൦ ഡിസൈനർ ആയ സ്റ്റെഫി സേവ്യർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രം പ്രദർശന സജ്ജം ആയിരിക്കുകയാണ്.

ചിത്രം ഒരു യാതാസ്ഥിതിക കുടുംബത്തിന്റെ പശ്ചാത്തല രീതിയിൽ ആണ് കഥ പറയുന്നത്, ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം തന്നെയാണ്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെ ആണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.  തികച്ചും റിയലിസ്റ്റിക്ക് ആയ കഥ പാത്രങ്ങളും അവരുടെ ജീവിത കഥയുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്.

ചിത്രത്തിലെ ഓരോ കഥപാത്രങ്ങളും നമ്മൾക്ക് ചുറ്റുമുള്ളവരുടെ സ്വഭാവസവിശേഷതകൾ ആണ് കാട്ടിത്തരുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, രജിഷാ വിജയൻ, ഷറഫുദ്ധീൻ, ബിന്ദുപണിക്കർ, ആർഷ ബൈജു, വിജയ രാഘവൻ, സുനിൽ സുഗത, ബൈജു സോപാനം തുടങ്ങിയ താരങ്ങൾ ആണ് അഭിനയിക്കുന്നത്. രചന മഹേഷ് ഗോപാൽ, ഗാനങ്ങൾ  ,ഹരിനാരായണൻ, ഹിഷാം അബ്‌ദുൾ വഹാബ്, സംഗീതം