സജി സോമൻ തിരിച്ചെത്തുന്നു; ഒ ബേബി ക്യാരക്ടർ പോസ്റ്റർ പുറത്ത്

രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒ ബേബി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് അടുത്തിടെയാണ്. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ…

രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒ ബേബി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് അടുത്തിടെയാണ്. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. 2000 കാലഘട്ടത്തിൽ മലയാള സിനിമയിൽ സജീവമായിരുന്ന സജി സോമൻ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഓ ബേബി.

സജി സോമന്റെ ചിത്രത്തിലെ ലുക്ക് വെളിപ്പെടുത്തി അണിയറക്കാർ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടഫ് ലുക്കിൽ ഉള്ളതാണ് പോസ്റ്റർ. എം ജി സോമന്റെ മകനാണ് സജി. ത്രില്ലർ സ്വഭാവമാണ് ചിത്രത്തിനെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രമാണിത്

സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് രഘുനാഥ് പലേരി, ഹാനിയ നസീഫ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അരുൺ ചാലിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാംബിനോയാണ്‌