അതിൽ അഭിനയിക്കാതിരുന്നതിൽ സന്തോഷമേ തോന്നിയിട്ടുള്ളൂ

ഒരുകാലത്ത് മലയാള സിനിമ ലോകം മുഴുവൻ നെഞ്ചിലേറ്റി ആരാധിച്ച നായികനടി ആയിരുന്നു ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി…

ഒരുകാലത്ത് മലയാള സിനിമ ലോകം മുഴുവൻ നെഞ്ചിലേറ്റി ആരാധിച്ച നായികനടി ആയിരുന്നു ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. അതിനു ശേഷം സിനിമയിൽ സജീവമായി നിന്ന താരം ഇടക്കാലത്ത് വീണ്ടും സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിൽ തനിക്ക് അഭിനയിക്കാൻ പറ്റാത്തതിൽ വിഷമം തോന്നിയതും സന്തോഷം തോന്നിയതുമായ ചില ചിത്രങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ഷീല പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കമൽ സംവിധാനം ചെയ്ത ആമിയിൽ കമലാ ദാസിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് താൻ ആയിരുന്നു. അതിനായി ഞാൻ അഡ്വാൻസും വാങ്ങിച്ചിരുന്നു. ചെയ്യണം എന്ന് എനിക്ക് ആഗ്രഹത്തെ തോന്നിയ കഥാപാത്രം ആയിരുന്നു അത്. ഞാൻ ആണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ അവർക്കും സന്തോഷം ആയിരുന്നു. എന്നാൽ നിർമ്മാതാവ് മാറിയത് ഒരു പ്രശ്‌നം ആയിരുന്നു. പിന്നെ എന്റെ കാൾ ഷീറ്റും പ്രശ്‌നമായി വന്നു. അങ്ങനെ ആണ് ആ കഥാപാത്രം എന്റെ കയ്യിൽ നിന്ന് പോയത്.

അത് പോലെ തന്നെ ഭാർഗവി നിലയവും ഞാൻ ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ ആയിരുന്നു. അതിൽ പ്രേം നസീറിന്റെയും മധുവിന്റെയും ഒപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ മൂന്നു പേരുടെയും ഡേറ്റ് ഒരു സമയത്ത് കിട്ടിയില്ല. അങ്ങനെ ആണ് ആ കഥാപാത്രം എന്റെ കയ്യിൽ നിന്ന് പോയത്. അത് പോലെ തന്നെ ഞാൻ ചെയ്യാതിരുന്നതിൽ എനിക്ക് സന്തോഷം തോന്നിയ സിനിമയാണ് രതിനിർവേദം. അത് ഒരു ടൈപ്പ് ആയിരുന്നു. കഥയും സ്ക്രിപ്റ്റും കേട്ടപ്പോൾ തന്നെ എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല. ആ ചിത്രം ചെയ്യാത്തതിൽ തനിക് ഒരു കുറ്റബോധവും ഇല്ല എന്നും ആണ് ഷീല പറയുന്നത്. താരത്തിന്റെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.