16 വർഷത്തെ കാത്തിരിപ്പ് അച്ഛനായ സന്തോഷം പങ്കുവെച്ച് സജി

കാത്തിരിപ്പിനൊടുവിൽ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രൻ, ഇരട്ട കുട്ടികളാണ് താരത്തിന് ജനിച്ചത്, അതുകൊണ്ടുതന്നെ അത്ഭുതവും സന്തോഷവും ഇരട്ടി ആണ് എന്ന കുറിപ്പോടെയാണ് സജി സന്തോഷം പങ്കിട്ടത്. ‘Sometimes Miracles come in pairs……

കാത്തിരിപ്പിനൊടുവിൽ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രൻ, ഇരട്ട കുട്ടികളാണ് താരത്തിന് ജനിച്ചത്, അതുകൊണ്ടുതന്നെ അത്ഭുതവും സന്തോഷവും ഇരട്ടി ആണ് എന്ന കുറിപ്പോടെയാണ് സജി സന്തോഷം പങ്കിട്ടത്. ‘Sometimes Miracles come in pairs… Blessed with two baby boys.Thank god’ മക്കളുടെ കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്. മിനി സ്ക്രീനിൽ ശ്രദ്ധേയ പരമ്പരകളൊരുക്കിയ സജി 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനാകുന്നത്. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍ എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി.പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സജി അച്ഛനായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സജി സുരേന്ദ്രൻ ജനിച്ചത്. ലൂർദ്സ് മൗണ്ട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ബിരുദം നേടി. അവിടത്തെ വിദ്യാഭ്യാസത്തിനിടയിൽ തന്നെ ഏതാനും ടി.വി. പരമ്പരകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു അങ്ങിനെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. 009-ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനാകുന്നത് അതിനു ശേഷം മാനസം, മേഘം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകൾ താരം ചെയ്തു.

2005 ൽ ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. സ്‌കൂൾ കാലഘട്ടം മുതലുള്ള പ്രണയമാണ് ഇരുവരുടേതും. സ്‌കൂളിൽ പഠിക്കുന്ന സമയം സംഗീതയുടെ സീനിയർ ആയിരുന്നു സജി.