വിവാഹത്തിൽ പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ വിവാഹ വാർഷികം ആഘോഷമാക്കാമെന്ന് കരുതി, എന്നാൽ അതും നടന്നില്ല

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രദീപ് ചന്ദ്രൻ, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. അടുത്ത ബന്ധുക്കളും…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രദീപ് ചന്ദ്രൻ, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ നിന്നു പ്രദീപ്‌ പുറത്ത് വന്ന ശേഷമാണു വിവാഹം ഉറപ്പിച്ചത്. തിരുവന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ എല്ലാം സാന്നിധ്യത്തിൽ വിവാഹം നടത്തുവാൻ ആണ് ആദ്യം തീരുമാനിച്ചത്. എന്നാൽ കൊറോണ പടരുന്ന സാഹചര്യത്തിൽ വധു ഗൃഹത്തിൽ വെച്ച് വിവാഹം നടത്തുക ആയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപോഴാണ് തന്റെ ഭാര്യ ഗർഭിണി ആണെന്ന വിവരം പ്രദീപ് ചന്ദ്രൻ പുറത്ത് വിട്ടത്, പിന്നാലെ കുഞ്ഞ് ജനിച്ച വിവരവും താരം പുറത്ത് വിട്ടിരുന്നു, തൻറെ ഭാര്യയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ പുറത്ത് തനിക്ക് മകൻ ജനിച്ച വിവരം പ്രദീപ് ചന്ദ്രൻ ആരാധകരെ അറിയിച്ചത്, തന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തിന്റെ പേരാണ് മകനായി ഇരുവരും കാത്തുവച്ചത്.അഭിറാം എന്നാണ് താരം തന്റെ മകന് നൽകിയ പേര്, ഇപ്പോൾ പുതിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരം,

മകനൊപ്പം ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രദീപ് ചന്ദ്രനും അനുപമയും. ഇന്ന്‌ ജൂലൈ 12.. കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു.. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു.. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ ,ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു”, എന്ന കുറിപ്പോടെയാണ് സന്തോഷം പങ്കിട്ടത്. മേജർ രവിയാണ് പ്രദീപ് ചന്ദ്രനെ സിനിമയിലേക്ക് കൊണ്ട് വരുന്നത്, ഏഷ്യാനെറ്റിലെ കറുത്ത മുത്ത് പാരമ്പരയിൽ കൂടി വളരെ മികച്ച പ്രതികാരമാണ് താരം നേടിയത്, തുടർന്ന് ബിഗ്‌ബോസിലും പ്രദീപ് എത്തിയിരുന്നു,