‘ഖല്‍ബ്’ ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണെന്ന് സാജിദ് യഹിയ!!! ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലബാര്‍

രഞ്ജിത്ത് സജീവും നേഹ നസ്നീനും പ്രധാന കഥാപാത്രങ്ങളായെത്തിയ ഖല്‍ബ് പേര് പോലത്തന്നെ തീവ്രമായ പ്രണയകഥയാണ് പറയുന്നത്. ആലപ്പുഴയാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍. ചിത്രത്തിനെതിരെ ഉയരുന്ന നെഗറ്റീവ് പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ. ഖല്‍ബിന്…

രഞ്ജിത്ത് സജീവും നേഹ നസ്നീനും പ്രധാന കഥാപാത്രങ്ങളായെത്തിയ ഖല്‍ബ് പേര് പോലത്തന്നെ തീവ്രമായ പ്രണയകഥയാണ് പറയുന്നത്. ആലപ്പുഴയാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍. ചിത്രത്തിനെതിരെ ഉയരുന്ന നെഗറ്റീവ് പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ.

ഖല്‍ബിന് തിയറ്ററുകളില്‍ ബുക്കിങ് ഇല്ലെന്ന അവസ്ഥ തന്റെ ഹൃദയം തകര്‍ക്കുകയാണെന്ന് സംവിധായകന്‍ പറയുന്നു. പുച്ഛിച്ചവര്‍ അടുത്ത ഇരയെ തേടിപ്പോകുമ്പോള്‍ ബാക്കിയാകുന്നത് തന്റെ സ്വപ്നം മാത്രമാണെന്നും സാജിദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആ പച്ച കള്ളങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്…ഇന്നല്ലെങ്കില്‍ നാളെ അതും അവസാനിക്കും. കുറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും. ബാക്കിയാകുന്നത് എന്റെ ‘ഖല്‍ബ്’ എന്ന സ്വപ്നം മാത്രമാണ്. പിന്നെ അത് കാണാതെ പോയെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാര്‍ഥ പ്രേക്ഷകരും.

എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്‍ബിന്റെ മിടിപ്പുകള്‍ എന്നെങ്കിലുമൊക്കെ എത്തുമെന്ന്. പക്ഷേ ഇന്ന്, ഈ കീറി മുറിക്കലുകള്‍ക്കുമപ്പുറത്ത്, സാധാരണ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കല്‍ വാങ്ങലുകളാണ് ഇല്ലാതെയായത്, തത്ക്കാലത്തേക്ക് എങ്കിലും എന്റെ ഖല്‍ബിന്റെ മിടിപ്പും. കലയില്‍ പൂര്‍ണതയില്ല. കലയെ കുറ്റപ്പെടുത്തുന്നതിലേ സമ്പൂര്‍ണതയുള്ളൂ. അതാണ് ഇവിടുത്തെ ഏറ്റവും ദയനീയമായ അവസ്ഥ. ഞാന്‍ മുന്നോട്ടുതന്നെ പോകും. നമ്മള്‍ എവിടെയെങ്കിലും വച്ചു കാണും എന്നാണ സാജിദ് പങ്കുവച്ചത്. അതേസമയം, മലബാര്‍ ഖല്‍ബിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതിന് സാജിദ് നന്ദിയും അറിയിക്കുന്നുണ്ട്.