സാക്ഷി മാലിക്, ഈ അപമാനം മറന്നു കളയാന്‍ ആവില്ല എന്നറിയാം, നിങ്ങള്‍ ഗംഭീര കക്ഷിയാണ്!! സജിത മഠത്തില്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്നുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ബൂട്ട് ഊരി…

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്നുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചാണ് സാക്ഷി മാലിക് പ്രതിഷേധമറിയിച്ചത്. പൊട്ടിക്കരഞ്ഞ് ഇറങ്ങിപ്പോവുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഒരു സ്ത്രീ പ്രസിഡന്റായാല്‍ തങ്ങള്‍ക്ക് ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി പറഞ്ഞു. തങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്റായത് ബ്രിജ്ഭൂഷണ്‍ സിംഗിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് കുമാര്‍ സിംഗ് ആണെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇപ്പോഴിതാ സാക്ഷി മാലികിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി സജിത മഠത്തില്‍.
താങ്കളുടെ തീരുമാനം ആത്മാഭിമാനം പണയം വെക്കാതെ ജീവിക്കാനുള്ള പ്രേരണയാണ്, താന്‍ ജീവിതത്തില്‍ കഷ്ടപ്പെട്ടു നേടിയ ഒന്ന് ഉപേക്ഷിച്ച് പ്രതിഷേധിക്കുക അത്ര എളുപ്പമല്ലെന്നറിയാം എന്നാണ് നടി സജിത മഠത്തില്‍ കുറിച്ചത്.

സാക്ഷി മാലിക്, താങ്കള്‍ക്ക് ഈ അപമാനം മറന്നു കളയാന്‍ ആവില്ല എന്നറിയാം. നിങ്ങള്‍ ഒരു ഗംഭീര കക്ഷിയാണ് ‘ താന്‍ ജീവിതത്തില്‍ കഷ്ടപ്പെട്ടു നേടിയ ഒന്ന് ഉപേക്ഷിച്ച് പ്രതിഷേധിക്കുക അത്ര എളുപ്പമല്ല തന്നെ. താങ്കളുടെ തീരുമാനം ആത്മാഭിമാനം പണയം വെക്കാതെ ജീവിക്കാനുള്ള പ്രേരണയാണ് നല്‍കുന്നത് ‘സ്‌നേഹം എന്നാണ് സജിത മഠത്തിലിന്റെ കുറിപ്പ്.