നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് രശ്മിയുടെ അമ്മ പറഞ്ഞു, വിവാഹവിശേഷങ്ങള്‍ പങ്ക് വച്ച് സാജു നവോദയ

മിമിക്രി വേദികളിലൂടെ വളര്‍ന്ന് വന്ന കലാകാരനാണ് സാജു നവോദയ. പിന്നീട് ടെലിവിഷനുകളിലെ കോമഡി പരിപാടികളിലൂടെ സാജു നവോദയ പ്രശസ്തനായി. പക്ഷെ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരിനേക്കാള്‍ പാഷാണം ഷാജിയെന്ന പേരിലാണ് അദ്ദേഹത്തെ ആരാധകര്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അ്‌ദ്ദേഹം.

സാജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

വിവാഹം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ആദ്യം രശ്മിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അമ്മയോട് ആണ് പറഞ്ഞത്. കേള്‍ക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും ചോദിക്കാന്‍ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യില്‍ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയില്‍ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവര്‍ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.കൂട്ടുകാരന്റെ വീട്ടില്‍ തങ്ങിയാണ് രജിസ്റ്റര്‍ വിവാഹം നടന്നത്.
വിവാഹ ശേഷം സംഭവമറിഞ്ഞ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാന്‍ അവളുടെ വീട്ടില്‍ നിന്ന് ഒരുപാട് ആളുകള്‍ വന്നിരുന്നു.
ഒളിച്ചോടിപ്പോയ എന്ന കൂട്ടാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു എന്നും സാജു പറയുന്നു.