ഈ ഒരു ദിവസം കൂടെ ഒന്ന് തള്ളി നീക്കണം! ആരാധകരെ ആവേശത്തിലാക്കുന്ന അപ്ഡേറ്റ്, സലാർ ട്രെയിലർ നാളെയെത്തും

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന സലാറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏവരും ആകംശയോടെ കാത്തിരിക്കുന്ന സലാർ ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചതെന്നുള്ള റിപ്പോർട്ടുകൾ…

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന സലാറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏവരും ആകംശയോടെ കാത്തിരിക്കുന്ന സലാർ ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു അപ്ഡേറ്റ് ആണ് എത്തിയിട്ടുള്ളത്. ‘സാലാർ ‘ന്റെ ട്രെയിലർ നാളെ (ഡിസംബർ 1) പുറത്തിറങ്ങും. പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ ആരവമാകുമെന്നും ഉറപ്പ്.

ശ്രുതി ഹാസൻ, ജഗപതി ബാബു,ടിനു ആനന്ദ്‌,ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറിൽ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർക്ക് നൽകുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും സലാർ എന്ന് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പറഞ്ഞു. ഭുവൻ ഗൌഡയാണ് സലാറിൻറെ ചായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഉജ്ജ്വൽ കുൽക്കർണ്ണി. സംഗീതം രവി ബാസ് രൂർ,വിതരണം യൂ.വി ക്രിയേഷൻസ്.