‘ആദ്യം മടിച്ചു, എന്റെ ശബ്ദത്തിന് ആ കഥാപാത്രത്തോട്…’; ഓമനയെ കുറിച്ച് ജോമോൾ

‘കാതലിൽ’ ജ്യോതികയ്ക്ക് ലഭിക്കുന്ന കയ്യടി പ്രിയ നടി ജോമോൾക്ക് കൂടെ അവകാശപ്പെട്ടതാണ്. സിനിമയിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിന് ജോമോൾ ആണ് ശബ്ദം നൽകിയത്. ‘കാതൽ’ സിനിമയിലേക്ക് ആദ്യം വിളി വന്നപ്പോൾ മടിയായിരുന്നുവെന്നാണ്…

‘കാതലിൽ’ ജ്യോതികയ്ക്ക് ലഭിക്കുന്ന കയ്യടി പ്രിയ നടി ജോമോൾക്ക് കൂടെ അവകാശപ്പെട്ടതാണ്. സിനിമയിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിന് ജോമോൾ ആണ് ശബ്ദം നൽകിയത്. ‘കാതൽ’ സിനിമയിലേക്ക് ആദ്യം വിളി വന്നപ്പോൾ മടിയായിരുന്നുവെന്നാണ് ജോമോൾ പറയുന്നത്. തന്റെ ശബ്ദം കഥാപാത്രത്തോട് നീതി പുലർത്തുമോ എന്ന സംശയം ഉള്ളിൽ ഉണ്ടായിരുന്നു.

‘‘കാതൽ-ദ് കോർ എന്ന സിനിമയിൽ പ്രവൃത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം മടിയായിരുന്നു. കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് എന്റെ ശബ്ദത്തിന് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്നും സംശയിച്ചു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക.’’–ജോമോൾ പറഞ്ഞു. അതേസമയം, ഒരിടവേളയ്ക്കു ശേഷം ജോമോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ ആണ് താരത്തിന്റെ പുതിയ ചിത്രം.