700 കോടിയും കടന്ന് തുടരുന്ന കുതിപ്പിന് ശേഷം ഇനി സ്പാനിഷിൽ അമ്പരിപ്പിക്കും; ലാറ്റിനമേരിക്കയെ ഞെട്ടിക്കാൻ സലാ‍ർ

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ സലാർ ലാറ്റിനമേരിക്കയിൽ റിലീസ് ചെയ്യുന്നു. മാർച്ച് ഏഴ് മുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ തീയേറ്ററുകളിൽ സലാർ എത്തും. സ്പാനിഷ് ഭാഷയിലാകും ചിത്രം എത്തുന്നത്. ഡിസംബർ 22 ന്…

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ സലാർ ലാറ്റിനമേരിക്കയിൽ റിലീസ് ചെയ്യുന്നു. മാർച്ച് ഏഴ് മുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ തീയേറ്ററുകളിൽ സലാർ എത്തും. സ്പാനിഷ് ഭാഷയിലാകും ചിത്രം എത്തുന്നത്. ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ ആഗോള ബോക്സോഫീസിൽ നിന്ന് 700 കോടിയോളം രൂപയാണ് സലാർ നേടിയിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്.

രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില് പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ ജി എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.