പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട!!! കൊച്ചുപ്രേമന്റെ വിയോഗത്തില്‍ സലീംകുമാര്‍

അന്തരിച്ച നടന്‍ കൊച്ചുപ്രേമന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. സഹപ്രവര്‍ത്തകന് ആദരാഞ്ജലികളര്‍പ്പിച്ചിരിക്കുകയാണ് നടന്‍ സലീം കുമാര്‍. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട പറയുന്നുവെന്ന് സലീംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മലയാളത്തിലെ ഒരുപിടി മികച്ച ഹാസ്യ…

അന്തരിച്ച നടന്‍ കൊച്ചുപ്രേമന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. സഹപ്രവര്‍ത്തകന് ആദരാഞ്ജലികളര്‍പ്പിച്ചിരിക്കുകയാണ് നടന്‍ സലീം കുമാര്‍. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട പറയുന്നുവെന്ന് സലീംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മലയാളത്തിലെ ഒരുപിടി മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടനായിരുന്നു കൊച്ചുപ്രേമന്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് കൊച്ചു പ്രേമന്‍. 1979ല്‍ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങള്‍’ ളിലൂടെയാണ് സിനിമാ അരങ്ങേറ്റം. രാജസേനന്‍ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. മലയാള സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ സീരിയലുകളിലും സജീവമായ താരമായിരുന്നു.

1997-ല്‍ റിലീസായ സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്.

2003-ല്‍ റിലീസായ ജയരാജിന്റെ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറി. 2016ല്‍ പുറത്തിറങ്ങിയ രൂപാന്തരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അവസാന ഘട്ടത്തില്‍ അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഒപ്പം കൊച്ചുപ്രേമനും ഇടം പിടിച്ചിരുന്നു.