തീയറ്ററിൽ നോർമൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ… എന്തൊരു കുതിപ്പ്! കണ്ണുതള്ളി ഇന്ത്യൻ സിനിമ ലോകം

തീയറ്ററില്‍ സാധാരണ ഹിറ്റ് മാത്രമായി പോവുകയും അല്ലെങ്കില്‍ തകരുകയും ചെയ്ത് ചിത്രങ്ങള്‍ ഒടിടിയിൽ എത്തുമ്പോള്‍ വൻ ചര്‍ച്ചയാകുന്നത് പുതിയ കാര്യമല്ല. ഇപ്പോള്‍ വീണ്ടും ഇതേ കാര്യം ആവര്‍ത്തിച്ച് കൊണ്ട് അതിര്‍ത്തികള്‍ താണ്ടി മികച്ച അഭിപ്രായം…

തീയറ്ററില്‍ സാധാരണ ഹിറ്റ് മാത്രമായി പോവുകയും അല്ലെങ്കില്‍ തകരുകയും ചെയ്ത് ചിത്രങ്ങള്‍ ഒടിടിയിൽ എത്തുമ്പോള്‍ വൻ ചര്‍ച്ചയാകുന്നത് പുതിയ കാര്യമല്ല. ഇപ്പോള്‍ വീണ്ടും ഇതേ കാര്യം ആവര്‍ത്തിച്ച് കൊണ്ട് അതിര്‍ത്തികള്‍ താണ്ടി മികച്ച അഭിപ്രായം നേടുകയാണ് ഒരു ചിത്രം. വിക്കി കൗശല്‍ നായകനായി മേഘ്ന ഗുല്‍സാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ബയോഗ്രഫിക്കല്‍ വാര്‍ ഡ്രാമ ചിത്രം സാം ബഹാദൂര്‍ തീയറ്ററില്‍ മികച്ച വിജയം നേടിയിരുന്നു.

രാജ്യത്തിന്‍റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന സാം മനേക് ഷായുടെ ജീവചരിത്രമാണ് സിനിമയ്ക്ക് പ്രമേയമായത്. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരുന്നു. സീ 5 ലൂടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷം വമ്പൻ കുതിപ്പ് നടത്തുന്ന ചിത്രത്തിന്‍റെ വിവരങ്ങളാണ് സീ 5 പുറത്ത് വിട്ടിട്ടുള്ളത്.

170 ല്‍ അധികം രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ചിത്രം ഒന്നാമതാണ് എന്നാണ് സി 5 അറിയിച്ചിട്ടുള്ളത്. 55 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തിയറ്ററുകളില്‍ ഒരേദിവസം റിലീസ് ചെയ്തിനാല്‍ മറ്റൊരു ബോളിവുഡ് ചിത്രത്തിന്‍റെ കുതിപ്പാണ് സാം ബഹാദൂറിന്‍റെ മുന്നേറ്റത്തെ ബാധിച്ചത്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രം 900 കോടിയും കടന്നാണ് കുതിച്ചത്.