കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനിടെ വിവാഹമോചനം…സാമന്ത-നാഗചൈതന്യ ജീവിതത്തില്‍ സംഭവിച്ചത്

സാമന്ത-നാഗചൈതന്യ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ ഏറെ കോളിളക്കമാണുണ്ടാക്കിയത്. സാമന്തയെ ചെളിവാരി തേച്ചായിരുന്നു എല്ലാവരും എത്തിയത്. സാമന്ത കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെയുള്ള വിവിധ വാര്‍ത്തകള്‍. ഇത്തരം പ്രചരണങ്ങള്‍ക്കിടെ സാമന്ത അഭിനയിക്കുന്ന ഏറ്റവും…

സാമന്ത-നാഗചൈതന്യ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ ഏറെ കോളിളക്കമാണുണ്ടാക്കിയത്. സാമന്തയെ ചെളിവാരി തേച്ചായിരുന്നു എല്ലാവരും എത്തിയത്. സാമന്ത കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെയുള്ള വിവിധ വാര്‍ത്തകള്‍. ഇത്തരം പ്രചരണങ്ങള്‍ക്കിടെ സാമന്ത അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ നിര്‍മ്മാതാവ് നീലിമ ഗുണയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നീലിമയുടെ വാക്കുകള്‍- താനും പിതാവ് ഗുണശേഖര റാവുവും കഴിഞ്ഞ വര്‍ഷമാണ് ശാകുന്തളത്തിന് വേണ്ടി സാമന്തയെ സമീപിക്കുന്നത്. കഥ സാമന്തയ്ക്ക് ഇഷ്ടമായി. എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ ഒരു നിബന്ധന വച്ചു. ആഗസ്റ്റ് മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നായിരുന്നു അത്. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ അതിന് ശേഷം ആരംഭിക്കും എന്നായിരുന്നു പറഞ്ഞത്.സിനിമയില്‍ നിന്നും ഒരു വലിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു സാമന്തയുടെ തീരുമാനം

പക്ഷെ, ഇതിനിടെ വിവാഹമോചനം എന്തിനായിരുന്നുവെന്നാണ് ആരാധകരുടെ ചോദ്യം. ക്യൂട്ട് കപ്പിള്‍സ് എന്നറിയപ്പെട്ട സാമന്ത നാഗചൈതന്യ വിവാഹമോചനം ഏറെ വിഷമം ഉണ്ടാക്കിയെന്ന് ആരാധകര്‍ പറയുന്നു. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.