അബ്രാം ആര്യന്റെ മകനോ

ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ആര്യന്‍ നിരപരാധിയാണെന്ന് കാണിച്ച് ബോളിവുഡ് ലോകത്തെ പലരും രംഗത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ, പഴയ ഒരു വാര്‍ത്തയാണ് വീണ്ടും ചൂടുപിടിക്കുന്നത്. ഷാരുഖ്…

ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ആര്യന്‍ നിരപരാധിയാണെന്ന് കാണിച്ച് ബോളിവുഡ് ലോകത്തെ പലരും രംഗത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ, പഴയ ഒരു വാര്‍ത്തയാണ് വീണ്ടും ചൂടുപിടിക്കുന്നത്. ഷാരുഖ് ഖാന്റെ മകന്‍ അബ്രാമിന്റെ പിതാവ് ആര്യനാണെന്നാണ് വാര്‍ത്തകള്‍. റൊമാനിയക്കാരിയായ ഒരു യുവതിയെ ആര്യന്‍ ഓടുന്ന കാറില്‍ ഗര്‍ഭിണിയാക്കിയെന്നും ആ കുഞ്ഞാണ് അബ്രാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാരുഖ് ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. അബ്രാം ജനിക്കുമ്പോള്‍ ആര്യന്റെ പ്രായം വെറും 15 വയസ് മാത്രമായിരുന്നു. പതിനഞ്ച് വയസുള്ള തന്റെ മകനെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അബ്രാം തനിക്കും ഭാര്യ ഗൗരിക്കും വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞാണെന്നും ഷാരുഖ് വെളിപ്പെടുത്തി.
ആര്യന് ജനിച്ച കുഞ്ഞിനെ തങ്ങള്‍ എടുത്തുവളര്‍ത്തുകയാണെന്ന വാര്‍ത്ത തങ്ങളുടെ കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണെന്നും അന്ന് ഷാരുഖ് പറഞ്ഞു.
ആര്യന്‍ ഖാന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഈ വാര്‍ത്തയും ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്.
എന്താണ് സത്യമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷാരുഖ് ആരാധകര്‍. ഷാരുഖ് ഖാനെ പോലെ തന്നെ നിറയെ ആരാധകരാണ് അബ്രാമിനുമുള്ളത്. ഷാരുഖിന്റെ തനിപകര്‍പ്പായ മകന്‍ പുറത്ത് വന്നാലുടന്‍ തന്നെ പാപ്പരാസികളുടെ കാമറ കണ്ണുകളില്‍ പതിയും.