‘വരനെ വീട്ടിൽ വച്ച് കണ്ടു കഴിഞ്ഞു’, വീണ്ടും വിവാഹിതയാകാൻ സാമന്ത; വാർത്തകൾ പ്രചരിക്കുന്നു

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് മുന്നേറുന്ന താരമാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹവും വേർപിരിയലും പിന്നീട് കുറേക്കാലമായി വേട്ടയാടുന്ന മൈസ്റ്റൈറ്റിസ് എന്ന രോഗവും ഒന്നും സാമന്തയെ തളർത്തിയിട്ടില്ല. ചികിത്സയുടെ ഭാ​ഗമായി വലിയൊരു ഇടവേളയെടുത്ത…

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് മുന്നേറുന്ന താരമാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹവും വേർപിരിയലും പിന്നീട് കുറേക്കാലമായി വേട്ടയാടുന്ന മൈസ്റ്റൈറ്റിസ് എന്ന രോഗവും ഒന്നും സാമന്തയെ തളർത്തിയിട്ടില്ല. ചികിത്സയുടെ ഭാ​ഗമായി വലിയൊരു ഇടവേളയെടുത്ത ശേഷം സാമന്ത എടുത്തിരുന്നു. എന്നാൽ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിൻറെ പാതയിലാണ് താരം.

ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ അത്യവശ്യം വിജയമായിരുന്നു. സീരിസുകളിൽ അടക്കം സാമന്ത ഇപ്പോൾ അഭിനയിച്ചു വരുന്നുണ്ട്. അതിനിടെയാണ് പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത പുറത്തു വന്നിട്ടുള്ളത്.

സാമന്ത വീണ്ടും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മർദം ചെലുത്തുന്നുവെന്നാണ് നടി ഒകെ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹ വാർത്തകൾ തെലുങ്ക് മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

നടിയുടെ അടുത്ത ബന്ധുക്കളിലൊരാൾ തന്നെ സാമന്തയ്ക്ക് വരനായി എത്തുക. പക്ഷേ, ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ വരികയും നടി വരനെ വീട്ടിൽ വച്ച് കണ്ടുവെന്നും അടക്കം തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.