അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനം… ലവ് യൂ!! അനിയത്തിക്കുട്ടിയെ ചേര്‍ത്ത് പിടിച്ച് സംവൃത

മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ് സംവൃത സുനില്‍. വിവാഹ ശേഷം ഇടവേളയെടുത്ത താരം ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയിരുന്നു. ശേഷം 2019ലിറങ്ങിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം…

മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ് സംവൃത സുനില്‍. വിവാഹ ശേഷം ഇടവേളയെടുത്ത താരം ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയിരുന്നു. ശേഷം 2019ലിറങ്ങിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ലാല്‍ ജോസ് ചിത്രം രസികനിലൂടെയാമ് സംവൃത സിനിമാ ലോകത്തേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ നായികയായി ആരാധകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയില്‍ രണ്ടു മക്കളോടും ഭര്‍ത്താവിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അനിയത്തി സന്‍ജുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. സന്‍ജുക്തയ്ക്ക്
ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

ഹാപ്പി ബര്‍ത്ത് ഡേ ബേബി. എനിക്ക് അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനമാണ് നീ. ലവ് യൂ.- എന്നാണ് താരം കുറിച്ചത്. പിന്നാലെ ചേച്ചിക്ക് മറുപടിയുമായി സന്‍ജുക്തയും എത്തി. ഏറെ സ്നേഹിക്കുന്നുണ്ടെന്നും മിസ് ചെയ്യുന്നുണ്ടെന്നും അനിയത്തിക്കുട്ടിയും മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്. യുകെയില്‍ പഠിയ്ക്കുകയായിരുന്ന സന്‍ജുക്ത അടുത്തിടെയാണ് പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയത്. ആ സന്തോഷമെല്ലാം താരം പങ്കുവച്ചിരുന്നു,