ഹിറ്റ് ചിത്രം നന്ദനത്തിലെ നായികയാകാൻ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വെച്ചത് എന്തിനെന്ന് പറഞ്ഞ് സംവൃത

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ…

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച്‌ പറഞ്ഞത് സംവൃത തന്നെയായിരുന്നു. ഇപ്പോൾ മലയാളത്തിലെ മികച്ച ചിത്രം നന്ദനത്തിലെ നായികയാകാൻ ആദ്യം ക്ഷണിച്ചത് തന്നെ ആയിരുന്നു എന്ന് പറയുകയാണ് താരം,

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രിത്വിരാജിന്റെ നായികയായി നന്ദനം എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താല്പര്യമില്ലാത്തത് കൊണ്ട് പോയില്ലന്നും പിന്നീട് 2004 ൽ രസികൻ വഴിയാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു. കോളേജ് ഹോസ്റ്റലിൽ പല്ല് തേച്ചുകൊണ്ട് നിന്നപ്പോളാണ് ലാൽജോസും രാജീവ് അങ്കിളും തന്നെ തേടിയെത്തിയതെന്നും താരം പറയുന്നു.എന്നാൽ തലേദിവസം ഇവർ വിളിച്ച് തന്റെ ഉയരം ചോദിച്ചപ്പോൾ അഭിനയിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഉയരം കൂട്ടിപറഞ്ഞു.കുറച്ച് നാൾ കഴിഞ്ഞ് എന്നെ നേരിട്ട് കണ്ടപ്പോൾ എന്നെ ഇഷ്ടപ്പെട്ടു, എന്റെ ഫോട്ടോ എടുത്തു, പിന്നീട് എന്നെ രസികൻ സിനിമയിൽ അഭിനയിക്കാൻ വിളിക്കുക ആയിരുന്നു എന്ന് താരം പറയുന്നു

വിവാഹശേഷം താരം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’  എന്ന സിനിമയിൽ കൂടി ആയിരുന്നു സംവൃതയുടെ തിരിച്ച് വരവ്,

samvrutha

മുൻപ് പല ഓഫറുകൾ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നതെന്ന് സംവൃത പറയുന്നു. അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാൻ കഴിഞ്ഞു. എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും അടുത്ത് അവൻ കംഫർട്ടായിരുന്നു. ഞാൻ ഓഫീസിൽ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്. അവൻ്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാൽ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്. മകൻ്റെ ചൈൽഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോൾ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫർട്ടായ ഒരു ടീമിനൊപ്പം വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടൻ ഉൾപ്പടെയുള്ള ഇതിൻ്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നുവെന്നും താരം പറയുന്നു.