സംയുക്‌ത പ്രധാന കഥപാത്രമായി എത്തുന്ന ‘വിരുപക്ഷ’ ട്രയിലർ  

സംയുക്‌ത  മേനോൻ, സായി ധരം തേജ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ‘വിരുപക്ഷ’ യുടെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കാർത്തിക് ദണ്ഡു  സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ…

സംയുക്‌ത  മേനോൻ, സായി ധരം തേജ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ‘വിരുപക്ഷ’ യുടെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കാർത്തിക് ദണ്ഡു  സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർ മരണങ്ങളും അതിന്റെ ചുരുളഴിയുന്ന കഥയുമാണ് ഈ ചിത്രത്തിൽ പ്രധിനിധീകരിക്കുന്നത്.

ഭീംല നായക് എന്ന ചിത്രത്തിന് ശേഷം സംയുക്ത മേനോൻ അഭിനയിക്കുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് വിരുപക്ഷ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിന്റെ കഥ എഴുതിയ സുകുമാർ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അജനീഷ് ലോക്‌നാഥ്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ ശാം ദത്ത  സൈനുദ്ധീൻ ആണ്. ഹൊറർ ത്രില്ലർ രീതിയിൽ നിർമ്മിച്ച ഈ ചിത്രം ഏപ്രിൽ 21  നെ തീയിട്ടറുകളിൽ എത്തുകയാണ്.