ക്യാമറയ്ക്കു പിന്നിൽ കൂടുതൽ സ്ത്രീകൾ വേണമെന്ന് മമ്മൂട്ടിയോട് പ്രാചി തെഹ്ലാൻ!

ഇക്കഴിഞ്ഞ ഏപ്രിൽ 6ന് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവൻ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.…

ഇക്കഴിഞ്ഞ ഏപ്രിൽ 6ന് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവൻ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആ ചിത്രത്തിന് നടി പ്രാചി തെഹ്ലാൻ നൽകിയ കമന്റ് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.


സിനിമയുടെ സാങ്കേതിക മേഖലകളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിനെ കുറിച്ചായിരുന്നു പ്രാചിയുടെ കമന്റ്. ”ക്യാമറയ്ക്ക് പിന്നിൽ നമുക്ക് കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതുണ്ട്” എന്നാണ് നടിയുടെ കമന്റ്. മികച്ച ഫോട്ടോ ആണെന്ന് പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുമുണ്ട് പ്രാചി തെഹ്ലാൻ


മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന സിനിമയായിരുന്നു പ്രാചി തെഹ്ലാന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി ചിത്രത്തിൽ അവതരിപ്പിച്ചത്.

അതേ സമയം മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. ചിത്രം ജൂൺ അവാസത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ റിലീസിനെത്തും