മദ്യപാനമോ കഞ്ചാവോ ലൈംഗിക ആക്രമണങ്ങളോ ഒന്നും കാണിക്കാതെ തന്നെ വില്ലന്മാര്‍ മികച്ചതാക്കി!!

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ആദ്യ ദിനം മുതലേ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ഓണം റിലീസായി തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച കലക്ഷനാണ് നേടുന്നത്. ചെറിയ സ്‌ക്രീനുകളില്‍ തുടങ്ങിയ ചിത്രം പോസിറ്റീവ് റിവ്യൂകളിലൂടെ തിയറ്റര്‍ കോംപ്ലെക്‌സുകളിലും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റപ്പെട്ടു.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ.
ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സനല്‍ പ്രഭാസന്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. അടുത്ത കാലത്തായി 2 വട്ടം ഞാന്‍ തീയ്യേറ്റില്‍ പോയി കണ്ട സിനിമകളില്‍ ഒന്നാണ് എന്നാണ് സനല്‍ പറയുന്നത്.

എടുത്ത് പറയേണ്ടത് പടത്തിലെ കാസ്റ്റിംഗ് ആണ്, നായകന്മാര്‍ മുതല്‍ വില്ലന്റെ ഗ്യാങിലെ സഹ നടന്മാര്‍ വരെ അവരവരുടെ റോളുകള്‍ വൃത്തിയായി അവതരിപ്പിച്ചു..
മദ്യപാനമോ കഞ്ചാവോ മയക്കുമരുന്ന് ഉപയോഗമോ ലൈംഗിക ആക്രമണങ്ങളോ ഒന്നും കാണിക്കാതെ തന്നെ വില്ലന്മാരുടെ റോളുകള്‍ സിനിമ ആസ്വാദകരിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞത് സംവിധായകന്റെ പ്രധാന കഴിവാണ്…

പക്ഷേ പടത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വിട്ട് പോയ ഒരു കാര്യത്തെ കുറിച്ചാണ് ഈ പോസ്റ്റ്, 97-98 കാലഘട്ടങ്ങളിലെ കഥാ പശ്ചാത്തലത്തിലെ YAMAHA RXZ ആണ് റോബര്‍ട്ട് എന്ന ഷെയ്ന്‍ നിഗം ഉപയോഗിക്കുന്നത്, പക്ഷേ ആ കാലഘട്ടത്തില്‍ RXZ ല്‍ DISC Break സിസ്റ്റം വന്നിട്ടില്ല എന്നാണ് എന്റെ അറിവ്..
റീ വര്‍ക്ക് ചെയ്ത വണ്ടി എടുത്തപ്പോള്‍ ഈ ഒരു കാര്യം വിട്ട് പോയതാകും എന്ന് കരുതുന്നു…
പക്ഷേ ഇതൊന്നും സിനിമയുടെ ഭംഗിയെ എവിടെയും കുറച്ചട്ടില്ല..
My Rating 4.5/5
വാല്‍ കഷ്ണം: തൊഴിലില്ലായ്മ രൂക്ഷം എന്ന കമന്റ് നിരോധിച്ചിരിക്കുന്നു ,ജോലിചെയ്യുന്നതിനിടെ പോസ്റ്റിയത് ?? എന്നു പറഞ്ഞാണ് സനല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.