താരങ്ങളും റിസ്‌ക്കെടുത്താണ് അഭിനയിക്കുന്നത്!! സിനിമ അവരുടെ കരിയര്‍ ആണ്- സാന്ദ്ര തോമസ്

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ യുവതാരങ്ങളായ ഷെയിന്‍ നിഗമിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. താരങ്ങള്‍ സിനിമയുടെ എഡിറ്റിംഗില്‍…

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ യുവതാരങ്ങളായ ഷെയിന്‍ നിഗമിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. താരങ്ങള്‍ സിനിമയുടെ എഡിറ്റിംഗില്‍ വരെ ഇടപെടുന്നു എന്നായിരുന്നു ഫെഫ്ക ഉയര്‍ത്തിയ ആരോപണങ്ങള്‍.

ഞാന്‍ എപ്പോഴും സിനിമയുടെ കൂടെ മാത്രമേ നില്‍കുകയുള്ളൂ എന്നാണ് സാന്ദ്ര പറയുന്നത്. എന്താണ് ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നൊക്കെ തീരുമാനിക്കേണ്ടത് സംവിധായകനാണ്. ഈ അടുത്ത കാലത്ത് മാത്രമല്ല സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് താരങ്ങള്‍ പറയുന്നത്. താരങ്ങളും റിസ്‌കെടുത്താണ് അഭിനയിക്കുന്നത്. അവരെ സംബന്ധിച്ച് സിനിമ അവരുടെ കരിയര്‍ കൂടിയാണ് എന്നും സാന്ദ്ര പറഞ്ഞു.

മഹാപാപമൊന്നുമല്ല എഡിറ്റ് കാണണമെന്ന് പറയുന്നത്. എന്നാല്‍ സിനിമയുടെ എല്ലാ കാര്യത്തിലും ഇടപെടുന്നത് ശരിയായ കാര്യവുമല്ല. ‘ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പ്’ എപ്പോഴും സംവിധായകന്‍ തന്നെയാണ്’, സാന്ദ്ര വ്യക്തമാക്കി.

‘അവിടെ നീ പോടാ, എനിക്ക് ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുന്നതൊന്നും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ ചെയ്ത കാര്യത്തില്‍ ഒരു സംശയമുണ്ട്, നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്നൊക്കെ ചോദിക്കുമ്പോള്‍, കാണിച്ചുകൊടുക്കാവുന്നതാണെന്നും സാന്ദ്ര പറയുന്നു.

എനിക്ക് ഈ കാര്യം ചെയ്യാന്‍ പറ്റില്ലായെന്ന് പറഞ്ഞ് മാറിനിന്ന സാഹചര്യമൊക്കെ തന്റെ പടത്തിലും ഉണ്ടായിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞ് തിരക്കഥയും വായിക്കാന്‍ കൊടുത്തിട്ടാണെല്ലോ അവരെ ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നിട്ട് അഭിനയിക്കാന്‍ വരുമ്പോള്‍ പറ്റില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. അതിലൊക്കെ താന്‍ പ്രതികരിക്കാറുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.