ജീവിതത്തിൽ അഭിനയിക്കാൻ അറിയാതെ പോയി സംഗീത എന്നാണ് അവർ അന്ന് പറഞ്ഞത്

നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് കൽപ്പന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. ഒരു നടിക്ക് കോമഡി…

നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് കൽപ്പന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. ഒരു നടിക്ക് കോമഡി ഇത്ര അനായസമായി ചെയ്യാൻ കഴിയുമോ എന്നോർത്ത് പ്രേക്ഷകർ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. ഹാസ്യ താരങ്ങൾ ആയ ജഗതി ശ്രീകുമാറിനും കലാഭവൻ മണിക്കും ഇന്നസെന്റിനും എല്ലാം ഒപ്പത്തിനൊപ്പം കോമഡി ചെയ്തു ഭലിപ്പിച്ച താരം വളരെ പെട്ടന്ന് ആയിരുന്നു പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. കോമഡി മാത്രമല്ല, ഏത് തരാം വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എന്നാൽ സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ച് കൊണ്ടാണ് കല്പ്പനയുടെ വിയോഗവാർത്ത പുറത്ത് വന്നത്. കൽപ്പന മരണപെട്ടിട്ട് വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും താരത്തിന്റെ വിയോഗം ഇന്നും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ കല്പനയെ കുറിച്ച് പ്രമുഖ അഭിഭാഷകയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതുമായ സംഗീത ലക്ഷ്മണ പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരവധി വിമർശനം നേടിയ വ്യക്തിയാണ് സംഗീത. തന്റെ നിലപാടുകൾ മുഖം നോക്കാതെ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയുന്നത് തന്നെയാണ് സംഗീതയ്ക്ക് എതിരെ ഇത്രയേറെ വിമർശനം ഉണ്ടാകാൻ കാരണവും. ഇപ്പോഴിതാ സംഗീത നടി കല്പനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംഗീത പറയുന്നത് ഇങ്ങനെ, വ്യക്തിപരമായി ഞാൻ ഏറ്റവും ആരാധിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് കൽപ്പന. ശരിക്കും കൽപ്പനയോട് ഞാൻ എന്റെ ജോലിയുടെ ഭാഗമായിട്ടാണെങ്കിൽ പോലും പലപ്പോഴും വളരെ മോശമായി കടുത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

Kalpana 3
Kalpana 3

കല്പ്പനയുടെ വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരു കേസിൽ ഞാൻ ആയിരുന്നു എതിർഭാഗം വക്കീലായി നിന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും കടുത്ത വാക്കുകൾ ഉപയോഗിച്ച് തന്നെ എനിക്ക് കല്പനയെ രൂക്ഷമായി വിമർശിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എന്റെ തൊഴിലിന്റെ ഭാഗമായിരുന്നു എങ്കിലും അതിൽ എനിക്ക് കുറ്റബോധവും തോന്നിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അതൊന്നും മനസ്സിൽ വെച്ച് കൽപ്പന എന്നോട് സംസാരിച്ചിട്ടില്ല. വളരെ സ്നേഹത്തോടെ തന്നെയാണ് അവർ എന്നോട് പെരുമാറിയിട്ടുള്ളത്. എന്നാൽ എന്നിലെ അഭിഭാഷകയ്ക്ക് അതൊക്കെ എന്റെ തൊഴിലിന്റെ ഭാഗമായിരുന്നു. ഇത്രയും സ്നേഹവും നിഷ്ക്കളങ്കതയും ഉള്ള കൽപ്പന എനിക്ക് ഒരു അത്ഭുതം ആയിരുന്നു എന്നും ഇത്രയൊക്കെ പറഞ്ഞിട്ടും അവർ എന്നോട് സ്നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല എന്നും സംഗീത പറഞ്ഞു.