ഈ വിയോഗം താങ്ങാനുള്ള ശേഷം സംഗീതയ്ക് ഉണ്ടാകട്ടെ

അഭിനയ രംഗത്തും കലാരംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് സംഗീത മോഹൻ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഭിനയ രംഗത്ത് സജീവമായിരുന്ന താരം പിന്നീട് തിരക്കഥാകൃത്ത് ആയി മാറുകയായിരുന്നു. .വളരെ പെട്ടന്ന് ആണ് സംഗീത തന്റേതായ സ്ഥാനം സീരിയൽ രംഗത്ത് നേടിയത്. എന്നാൽ കുറച്ച് കാലങ്ങൾ ആയി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഇപ്പോൾ സംഗീതയുടേതായി അൽപ്പം ദുഃഖ വാർത്തയാണ് പുറത്ത് വരുന്നത്. സംഗീതയുടെ മാതാവ് മരണപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഭിനേത്രിയായ ജീജ സുരേന്ദ്രൻ ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

അഭിനേത്രിയും തിരക്കഥാകൃത്തുമായ ശ്രീമതി സംഗീത മോഹന്റെ മാതാവ് ജയകുമാരി (വയസ് – 72) അന്തരിച്ച വിവരം അറിയിക്കുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് (20/08/2023) വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.ആദരാഞ്ജലികള്‍ എന്നാണ് ജീജ  തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. പി എസ് സി ഓഫീസിൽ ഉദ്യോഗസ്ഥ ആയിരുന്നു സംഗീതയുടെ ‘അമ്മ. സംഗീതയുടെ അച്ഛനും സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. സംഗീതയ്ക്ക് ഒരു സഹോദരി കൂടി ഉണ്ട്.

അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ ആയത് കൊണ്ട് സംഗീതയും ആ മേഖലയിൽ തന്നെ എത്തിപ്പെടണം എന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ സംഗീത പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന്റെ ഇവർ പിന്തുണച്ചിരുന്നു. പിന്നീട് അഭിനയത്തിൽ സജീവമായ താരം തിരക്കഥ എഴുതുന്നതിലേക്കും തിരിയുകയായിരുന്നു. സംഗീത തിരക്കഥ എഴുതിയ ആത്മസഖി എന്ന സീരിയൽ ഹിറ്റ് ആയതോടെ ഈ രംഗത്തേക്ക് തിരിയാൻ താരത്തിന് കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയായിരുന്നു.