വിജയ്  അല്ല സൂപ്പർസ്റ്റാർ എന്റെ മനസിൽ രജനി കാന്താണ്! നടൻ ശരത്തിന്റെ വാക്കുകളോട് പ്രതികരിച്ചു സത്യരാജ് 

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചു നടൻ സത്യ രാജ്. താൻ 45  വര്ഷം കൊണ്ട് കേൾക്കുന്ന ഒരേ ഒരു സൂപ്പർസ്റ്റാർ രജനി  കാന്താണ്, പല നടന്മാർക്കും വെത്യസ്ത വിശേഷണങ്ങൾ ഉണ്ട്, എന്നാൽ താൻ…

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചു നടൻ സത്യ രാജ്. താൻ 45  വര്ഷം കൊണ്ട് കേൾക്കുന്ന ഒരേ ഒരു സൂപ്പർസ്റ്റാർ രജനി  കാന്താണ്, പല നടന്മാർക്കും വെത്യസ്ത വിശേഷണങ്ങൾ ഉണ്ട്, എന്നാൽ താൻ കേട്ടിട്ടുള്ളത് ഒരാളെ മാത്രമാണ് രജനി കാന്ത് എന്ന സൂപ്പർസ്റ്റാറിനെ. എം ജി ആർ, ത്യാഗരാജ ഭാഗവതർ, ശിവാജി ഗണേഷ്,  രജനി കാന്ത്, കമൽ ഹാസൻ, അജിത്, വിജയ് അങ്ങനെ പല നടന്മാർക്കും പല വിശേഷണങ്ങൾ ഉണ്ട്.

എന്നാൽ ഈ വിശേഷണങ്ങൾ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല, ഞാൻ 45 വര്ഷം കൊണ്ട് കേൾക്കുന്നതും കാണുന്നതുമായ സൂപ്പർസ്റ്റാർ രജനി കാന്താണ്,   എന്നാൽ മുൻപ് നടൻ ശരത് കുമാർ വിജയ് യുടെ വാരീസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു എന്റെ മനസിലെ സൂപ്പർസ്റ്റാർ വിജയ് ആണെന്ന്.

തന്റെ മനസിൽ മുൻപേ അറിയാമായിരുന്നു ഒരിക്കൽ വിജയ് ഒരു സൂപ്പർസ്റ്റാർ ആകുമെന്ന്. അതിപ്പോൾ സംഭവിച്ചു, തമിഴകത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാർ വിജയ് ആണ് നടൻ ശരത്കുമാറിന്റെ ഈ വാക്കുകൾ വന്നതോട് വിജയ് ആരാധകർ വിജയ് ക്ക് സൂപ്പർസ്റ്റാർ പദവി കൊടുക്കണമെന്ന് ആവശ്യം പറഞ്ഞിരുന്നു, എന്നാൽ നടൻ ശരത് കുമാറിന്റെ ഈ വാക്കുകളോടെ ആണ് നടൻ സത്യ രാജ് പ്രതികരിച്ചത്.അതോടെ ഇപ്പോൾ വിജയ് ആരധകരും, രജനി ആരാധകരും വാക്ക് തർക്കങ്ങളുമായാണ് എത്തുന്നത്.