നരക തുല്യമായിരുന്നു ശ്രീവിദ്യയുടെ വിവാഹ ജീവിതം, കെ പി കുമാരൻ

നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് ശ്രീവിദ്യ. ശ്രീവിദ്യ മരണപ്പെട്ടു പതിനേഴ് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. അത്രയേറെ സ്നേഹമായിരുന്നു താരത്തിനോട് ആരാധകർക്ക് ഉണ്ടായിരുന്നത്. സിനിമയിൽ വര്ഷങ്ങളോളം തിളങ്ങിയ താരം എന്നാൽ…

നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് ശ്രീവിദ്യ. ശ്രീവിദ്യ മരണപ്പെട്ടു പതിനേഴ് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. അത്രയേറെ സ്നേഹമായിരുന്നു താരത്തിനോട് ആരാധകർക്ക് ഉണ്ടായിരുന്നത്. സിനിമയിൽ വര്ഷങ്ങളോളം തിളങ്ങിയ താരം എന്നാൽ അധികനാൾ സിനിമയിൽ സജീവമാകാൻ കഴിഞ്ഞില്ല. നിരവധി പ്രണയ കഥകൾ ആയിരുന്നു ശ്രീവിദ്യയുടെ പേരിൽ പ്രചരിച്ചത്. അതിൽ പ്രധാനമായ ഒന്ന് കമൽ ഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം ആയിരുന്നു. എന്നാൽ അധികനാൾ ഈ ബന്ധം നീണ്ടു നിന്നില്ല. ഇരുവരും പിരിയുകയായിരുന്നു. അതിനു ശേഷമാണ് ശ്രീവിദ്യ ജോർജിനെ വിവാഹം കഴിക്കുന്നത്.

ഇപ്പോൾ ശ്രീവിദ്യയെ കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ കാര്യങ്ങങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കമൽ ഹാസനുമായി പിരിഞ്ഞതിന് ശേഷമാണു ശ്രീവിദ്യ ലൊക്കേഷനുകളിൽ സ്ഥിരം ആഡംബര കാറിൽ വരാറുള്ള ജോർജുമായി അടുക്കുന്നത്. എന്നാൽ ജോർജ് പ്രൊഡ്യൂസർ ആണെന് കരുതിയാണ് ശ്രീവിദ്യ ജോർജിനെ വിവാഹം കഴിക്കുന്നത്. എന്നാൽ അന്യ മതസ്ഥനെ വിവാഹം കഴിച്ചതോടെ ശ്രീവിദ്യയെ താരത്തിന്റെ വീട്ടുകാർ വീട്ടിൽ നിന്ന് പുറത്തക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് ശ്രീവിദ്യ മനസ്സിലാക്കുന്നത് ജോർജ് മറ്റൊരാളുടെ ബിനാമി മാത്രമാണെന്ന്. അത് ശ്രീവിദ്യയെ മാനസികമായി തളർത്തി.

ജോർജ് വഴി പലപ്പോഴും ശ്രീവിദ്യ നാണം കേട്ട്. ശ്രീവിദ്യയുടെ പേരിൽ പലപ്പോഴും ജോർജ് ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നു. ശ്രീവിദ്യയ്ക്ക് ഡേറ്റ് ഇല്ലെങ്കിൽ പോലും ജോർജ് ഉണ്ടെന്നു പറഞ്ഞു അഡ്വാൻസ് വാങ്ങിച്ചിരുന്നു. ഇതിനിടയിൽ ശ്രീവിദ്യ ഗർഭിണി ആയപ്പോൾ ആ കുഞ്ഞിനേയും ജോർജി അബോർഷൻ ചെയ്യിപ്പിച്ച് കളഞ്ഞിരുന്നു. ഒടുവിൽ സഹിക്കാവുന്നതിന്റെ പരമാവധി ആയപ്പോൾ ആണ് ശ്രീവിദ്യ ആ ബന്ധം അവസാനിപ്പിച്ചത്. ഒടുവിൽ സിനിമയിൽ തിരിച്ച് വരവിന് ഒരുങ്ങിയപ്പോൾ ആണ് ശ്രീവിദ്യയെ അർബുദം ബാധിച്ചത് എന്നുമാണ് കുമാരൻ പറയുന്നത്.