വിവാഹമോചനത്തിന് വിട! ‘ദി മിര്‍സ മാലിക് ഷോ’യുമായി സാനിയയും ശുഐബും

ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് കാരണമായത്. നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. ‘തകര്‍ന്ന…

ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് കാരണമായത്. നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു.

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’ എന്നായിരുന്നു സാനിയയുടെ വിവാദമായ പോസ്റ്റ്. ഇതിനെ ചുറ്റിപ്പറ്റിയാണ് വിവാഹമോചന വാര്‍ത്ത നിറഞ്ഞത്. അതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത പിന്തുണച്ച് ശുഐബ് മാലിക്കിന്റെ സുഹൃത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനും സാനിയയോ ശുഐബോ പ്രതികരിച്ചിട്ടില്ലായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചന വാര്‍ത്ത നിറയുമ്പോള്‍ മറ്റൊരു സന്തോഷമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. സാനിയയും ശുഐബും ഒരുമിച്ച് മീഡിയയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ‘ദി മിര്‍സ മാലിക് ഷോയി’ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്‌ലിക്‌സിലാണ് ‘ദി മിര്‍സ മാലിക് ഷോ. ‘മിര്‍സ മാലിക് ഷോ ഉടന്‍ ഉര്‍ദുഫ്‌ലിക്‌സില്‍ മാത്രം’ എന്ന കുറിപ്പോടെയാണ് പുതിയ അനൗണ്‍സ്‌മെന്റ് എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്ററും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. കുറിച്ച് കൊണ്ടാണ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

 

View this post on Instagram

 

A post shared by UrduFlix (@urduflixofficial)