അവാര്‍ഡ് നിശയില്‍ സാരിയില്‍ തിളങ്ങി നടി സാനിയ- ചിത്രങ്ങള്‍ വൈറലാകുന്നു

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ സാരിയിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ബിഗ്…

saniya-iyyappan-saree-photos

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ സാരിയിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ബിഗ് സ്‌ക്രീന്‍ അവാര്‍ഡ്‌സ് 2022-ല്‍ സാനിയ എത്തിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സാധാരണ മോഡേണ്‍ വേഷങ്ങളില്‍ എത്തുന്ന സാനിയ നീല സാരിയുടുത്താണ് അവാര്‍ഡിന് എത്തിയത്.

അമ്മു വര്‍ഗീസിന്റെ സ്‌റ്റൈലിങ്ങില്‍ ഐശ്വര്യ കരയിലിന്റെതാണ് സാനിയയുടെ മേക്കപ്പ്. ഒരു ഫോട്ടോഷൂട്ട് പോലെയാണ് സാനിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. കോര്‍വൈ ഇന്ത്യയുടെ സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. വൈശാഖ് സുധിയാണ് സാനിയയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. കമീല ബൗട്ടിക്കാണ് ബ്ലൗസ്. സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തു.

അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ്. ബാലതാരമായി സിനിമയിലെത്തിയ സാനിയ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസ് കീഴടക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും സാനിയ വളരെയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയില്‍ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ സിനിമയില്‍ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്.