മോഹന്‍ലാല്‍ സിനിമയുടെ പരാജയ കാരണം…!! ബോബി സഞ്ജയ്..!

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു കാസനോവ. ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെ ആയിരുന്നു. ബോബി, സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുക്കിയ ഈ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയിരുന്നില്ല.…

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു കാസനോവ. ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെ ആയിരുന്നു. ബോബി, സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുക്കിയ ഈ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയിരുന്നില്ല. സമ്മിശ്ര പ്രതികരണം നേടിയ ഈ സിനിമ ആരാധകരില്‍ ചിലരില്‍ എങ്കിലും ഒരു നിരാശ ഉണ്ടാക്കി. പലപ്പോഴും സിനിമകള്‍ പരാജയപ്പെടുന്നതിന് പല കാരണങ്ങളും ഉണ്ടാകാം.

തിരക്കഥ ഒരു സിനിമയുടെ നട്ടെല്ലാകുമ്പോള്‍ അതില്‍ വന്ന പാകപ്പിഴകളാണ് ഈ സിനിമയുടെയും പരാജയം എന്ന് ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തന്നെ തുറന്ന് സമ്മതിക്കുകയായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഈ സിനിമ 12 കോടിയുടെ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചത്. ആ കാലം വച്ചു നോക്കുമ്പോള്‍ അതൊരു ബിഗ്ബഡ്ജറ്റ് സിനിമ തന്നെ ആയിരുന്നു. എന്നാല്‍ സിനിമയ്ക്ക് ബോസ്‌ക് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും സൃഷ്ടിക്കാനായില്ല. അതിന് കാരണവും തിരക്കഥാകൃത്തുകള്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ലൊക്കേഷനെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ പോയതും തിരക്കഥ നിരവധി തവണ മാറ്റിയെഴുതുകയും ചെയ്തപ്പോള്‍ ഉണ്ടായ മടുപ്പും ആയിരിക്കാം ഈ സിനിമയുടെ പരാജയത്തിന് കാരണമെന്നും ബോബി സഞ്ജയ് പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ റോഷന്‍ ആന്‍ഡ്രൂസിനെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം മികച്ചൊരു സംവിധായകന്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു.

കാസനോവ ഞങ്ങള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ വലിയൊരു സിനിമ ആയിരുന്നു. എന്നാല്‍ , സിനിമയുടെ ലൊക്കേഷനുകളെ പറ്റി കൃത്യമായ ധാരണയില്ലായ്മ തുടക്കം മുതലേ ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നെ സൗത്ത് ആഫ്രിക്കയില്‍ ഷൂട്ട് മുന്നില്‍ കണ്ടു. അങ്ങനെയും കുറേ എഴുതി അതിന് ശേഷമാണ് ദുബായിലേക്ക് എത്തിയത് എന്നും ഇരുവരും ചേര്‍ന്ന് പറയുന്നു.